ഇനി മുതൽ മിഠായി കഴിക്കരുത്, പല്ലിന് കേടാണ്, എല്ലാവരും 10 രൂപ ഇട്ടാൽ നമുക്കൊരു പന്ത് വാങ്ങാം: വൈറൽ വീഡിയോ

ചിപ്പി പീലിപ്പോസ്| Last Updated: വ്യാഴം, 7 നവം‌ബര്‍ 2019 (17:05 IST)
‘കളിക്കാനൊരു പന്ത് വേണം. ഇനി മുതല്‍ നമ്മള്‍ ജഴ്‌സിക്കും പന്തിനുമായി പിരിവിടുകയാണ്. അതിനായി എല്ലാവരും പത്ത് രൂപ വീതം എടുക്കണമെന്ന് അപേക്ഷിക്കുകയാണ്.’ കളിക്കാനുള്ള പന്തും ജേഴ്‌സിയും വാങ്ങാനായി കുട്ടികള്‍ മീറ്റിംഗ് നടത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തിങ്കള്‍ തൊട്ട് ശനി വരെ ആരും മിഠായി വാങ്ങേണ്ടെന്നും മിഠായി തിന്ന് പല്ല് ചീത്തയാക്കരുമെന്ന സെക്രട്ടറിയുടെ ഉപദേശവും കയ്യടി നേടി. പ്രസംഗിക്കാനെത്തുന്നവര്‍ക്ക് സെക്രട്ടറിയുടെ പ്രോത്സാഹനവും കരുതലും ഏറെ ശ്രദ്ധേയമായി.

സാമൂഹ്യ പ്രവര്‍ത്തകനായ സുഷാന്ത് നിലമ്പൂർ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായ് കഴിഞ്ഞു. കാര്യം കുട്ടികള്‍ ആണെങ്കിലും ആത്മാര്‍ഥമായിട്ടുള്ള ഇത്തരം മീറ്റിംഗ് മുതിര്‍ന്നവരും കണ്ട് പഠിക്കണമെന്നും നിങ്ങളില്‍ നാളെത്തെ നായകരുണ്ടെന്നുമുള്ള പ്രോത്സാഹനവും കമന്റായി വന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :