Last Modified വെള്ളി, 19 ജൂലൈ 2019 (20:30 IST)
ദാമ്പത്യ ജീവിതത്തിൽ പല തരത്തിലുള്ള പരാതികൾ നമ്മൾ കേട്ടിട്ടുണ്ടാകും എന്നാൽ കിടപ്പുമുറിയിൽ ഭർത്താവ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃപുരയിൽനിന്നും ഒരു യുവതി. വെസ്റ്റ് തൃപുരയിലുള്ള സധുടില്ല ഗ്രാമത്തിൽനിന്നുമുള്ള രത്ന പൊദ്ദാർ എന്ന യുവതിയാണ് വാനിതാ കമ്മീഷന് പരാതി നൽകിയത്.
സംഭവത്തിൽ ഭർത്താവിനെ വിളിച്ചുവരുത്തി
വനിതാ കമ്മീഷൻ വിശദീകരനം തേടി. ഭർത്താവിന്റെ വിശദീകരനം കേട്ടാണ് കമ്മീഷൻ അമ്പരന്ന് പോയത്. സ്വയ സുരക്ഷക്ക് വേണ്ടിയാണ് കിടപ്പുമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചത് എന്നായിരുന്നു ഭർത്താവിന്റെ വിശദീകരണം. ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തങ്ങൾ രണ്ട് കിടക്കയിലണ് കിടക്കുന്നത് എന്നും താൻ കിടക്കുന്ന ഭാഗത്തേക്കാണ് ക്യാമറ ഫോക്കസ് ചെയ്തിരിക്കുന്നത് എന്നു ഭർത്താവ് വനിതാ കമ്മീഷനു മുന്നിൽ വിശദീകരണം നൽകി.
വീട്ടിലേക്ക് കയറുന്ന ഇടത്തിൽതുടങ്ങി ഇടനാഴിയിലും കിടപ്പുമുറികളിലും അടക്കും എല്ലായിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുകയാണ് എന്നും ഇത് നിരീക്ഷിക്കുന്ന മോണിറ്റർ ഭർത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനത്തിന് വനിത കമ്മീഷൻ കേസെടുത്തിട്ടുണ്ട്.