30,000 മുട്ടകൾ ഇടുന്ന വിഷചിറകുകളുള്ള ലയൺഫിഷ്, കടലിൽ കാല് കുത്താനാകാതെ സൈപ്രസിലെ ടൂറിസ്റ്റുകൾ !

Last Modified വെള്ളി, 19 ജൂലൈ 2019 (19:15 IST)
കാഴ്ചയിൽ ആരെയും മയക്കുന്ന സൗന്ദര്യം. പക്ഷേ നിറങ്ങൾ പലതും ഇഴചേർന്ന് ആ ചിറകുകളിൽ കൊടിയ വിഷമാണ്. നാലുദിവസത്തിലൊരിക്കൽ ഇവ 30,000ളം മുട്ടകളാണ് ഇടുക. കടലിൽ ലയൻഫിഷ് പെറ്റു പെരുകിയതോടെ കടലിൽ കാലുകുത്താൻ പറ്റാതെ അവസ്ഥയിലാണ് സൈപ്രസിലെത്തുന്ന ടൂറിസ്റ്റുകൾ.

പ്രതിസന്ധി പരിഹരിക്കാൻ ലയൺഫിഷുകളെ ഭക്ഷണമാക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകി. വിഷ ചിറകുകൾ ഉള്ളതിനാൽ ഇവയുടെ മുട്ടകൾ ഭക്ഷിക്കാൻ ഒരു ജീവി പോലും അടുത്തെത്തില്ല എന്നതിനാലാണ് സൈപ്രസിന്റെ തീരക്കടലിൽ ലയൺഫിഷ് പെറ്റു പെരുകാൻ പ്രധാന കാരണം. സൈപ്രസിന്റെ ടൂറിസം മേഖലക്ക് തന്നെ ഭീഷണിയാവുകയാണ് ലയൺ ഫിഷുകൾ.

മുൻപ് ലയൺഫിഷിന്റെ വർണ ചിറകുകൾ കാണാൻ സഞ്ചാരികൾ കടലിനടിയിൽ കാത്തിരിക്കുമായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കൊണ്ട് ലയൺ ഫിഷ് കാരനം കടലിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥ സൈപ്രസിലുണ്ടായി. ലയൺഫിഷുകളുടെ രുചിക്ക് ആരധകർ എറി വരികയാണ്. ഇതിലൂടെ മീനിന്റെ വ്യാപനം തടയാം എന്നാണ് ഇപ്പോൾ കണക്കുകൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :