'ഇഷ്ടമില്ലാത്ത അച്ചി തൊട്ടെതെല്ലാം കുറ്റം'; രജിത് കുമാറിനെ തൊട്ട് കളിക്കണ്ട മക്കളേ, പിന്തുണയുമായി സംവിധായകൻ

ചിപ്പി പീലിപ്പോസ്| Last Modified ശനി, 25 ജനുവരി 2020 (13:17 IST)
ബിഗ്‌ബോസ് മത്സരാർത്ഥി ഡോ. രജിത് കുമാറിനെ ഹൌസിനുള്ളിൽ കൂട്ടം ചേർന്ന് ഒറ്റപ്പെടുത്തുകയും ആക്രമിക്കുകയുമാണ്. സമൂഹം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഒരു അധ്യാപകനെ ഇങ്ങനെ അപമാനിതനാക്കുന്നതിനെതിരെ സംവിധായകനും നടനുമായ ആലപ്പി അഷറഫ്.

അദ്ദേഹത്തിന്റെ പ്രായത്തെ പോലും മാനിക്കാതെയുള്ള വളരെ നീചവും മനുഷ്യത്വ രഹിതവുമായ പെരുമാറ്റ രീതികൾ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ഷോ തുടങ്ങിയ നാൾ മുതൽ ഇന്നേ വരെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ടാർജറ്റ് ചെയ്ത് അപമാനിച്ചുകൊണ്ടിരിക്കുകയാണെന്ന് അഷറഫ് പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം:

ബിഗ് ബോസ് " ഒന്നു ശ്രദ്ധിക്കുമോ.?

ബിഗ് ബോസിൽ Dr.രജിത്കുമാറിനെതിരെ കൂട്ടം ചേർന്നുള്ള ആക്രമണത്തോടുള്ള വിയോജിപ്പാണ് വിഷയം.

സമൂഹത്തിൽ എല്ലാവരും ബഹുമാനിക്കുന്ന മഹത് വ്യക്തിത്വത്തിന്റെ ഉടമയും, കോളേജ് അദ്ധ്യാപകൻ ,സാമൂഹ്യ പ്രവർത്തകൻ, സത്യസന്ധമായ് കാര്യങ്ങൾ സംസാരിക്കുന്ന ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായ Dr.രജിത്കുമാർ സാറിനെ ബിഗ്ബോസിൽ മറ്റു മത്സരാർത്ഥികൾ കുട്ടംചേർന്നു ഒറ്റപ്പെടുത്തിയുള്ള ആക്രമണത്തിൽ.. അദ്ദേഹത്തിന്റെ പ്രായത്തെ പോലും മാനിക്കാതെയുള്ള വളരെ നീചവും മനുഷ്യത്വ രഹിതവുമായ പെരുമാറ്റ രീതികൾ ഒരു വിധത്തിലും അംഗീകരിക്കാനാവില്ല.

അദ്ദേഹത്തിന്റെ ആശയത്തോട് വിയോജിക്കാം, പക്ഷേ കള്ളനായും വൃത്തികെട്ടവനായും നീചനായും വ്യക്തിഹത്യ നടത്തുന്നത് അത് എന്ത് കളിയാണങ്കിലും ഒരു തരത്തിലും ന്യായികരിക്കാവുന്നതല്ല.

ജീവിതാനുഭങ്ങൾ സത്യസന്ധമായ് അവതരിപ്പിച്ചതിന്റെ പേരിൽ,

പുകവലിയെ നിരുത്സാഹപ്പെടുത്താൻ തീപ്പെട്ടി മാറ്റി വെച്ചതിന്റെ പേരിൽ,

ഒരാളുടെ സാധന സാമഗ്രികളുടെ വില പിടിപ്പിനെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ,

ആത്മഗതം സംസാരിക്കുന്നതിന്റെ പേരിൽ

ഗ്യാസ് നിറച്ചതിന്റെ അളവിനെ കുറിച്ച് പറഞ്ഞതിന്,

ഏല്പിച്ച ജോലിയായ ഹൗസ് കീപ്പിംഗ് നിർവ്വഹിച്ചതിന്റെ ഭാഗമായ് കിടക്ക മടക്കിയതിന്റെ പേരിൽ,

ഗ്ലാസിൽ ചുടുവെള്ളം എടുത്ത് വായിൽ കൊള്ളാൻ ബാത്ത് റൂമിൽ കൊണ്ടുപോയതിന്,

സ്ഥലപരിമിതി മൂലം ഡ്രസ്സ് മാറ്റിയ സ്ഥലത്തെ സംബന്ധിച്ച്,

തുടങ്ങി 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടെതെല്ലാം കുറ്റം 'എന്നു പറഞ്ഞ മാതിരിയാണ്.

സമാധാനമായ് ആഹാരം കഴിച്ച് കൊണ്ടിരുന്നപ്പോൾ പോലും, ഇടയിൽ എല്ലാവരും ചേർന്ന് ആക്ഷേപിച്ച് ആക്രോശിച്ചപ്പോൾ നിറകണ്ണുകളോടെ എഴുന്നേറ്റ് പോകുന്നത് പൊതുമൂഹം വേദനയോടയാണ് വീക്ഷിച്ചത്.

ഭ്രാന്താണന്നും ഭ്രാന്തനാണന്നും ഒരവതാരിക

കള്ളനാണന്നും വൃത്തികെട്ടവനാണന്നും ഇയാൾ എവിടെത്തെ കോളേജ് അധ്യപകനാണന്നും മറ്റൊരഭിനയത്രി

കവാലകുറ്റി അടിച്ച് പൊട്ടിക്കണമെന്ന് ഒരാൾ...

ഞങ്ങടെ ഏരിയായാൽ വന്നു പോകരുതെന്നു രണ്ടു പേർ

ബുദ്ധിയില്ല, വിവരമില്ല, ചൊറിയനാണ് എന്ന് മറ്റൊരു നടി

ആന്റിക്ക് "ക്ഷമ കുറവാണോ..? "എന്നു ചോദിച്ചതിന്റെ പേരിൽ ഈ കോളേജ് അദ്ധ്യാപകൻ പിന്നീട് "തെണ്ടി "എന്ന വിളിയും കേൾക്കേണ്ടി വന്നു.

പ്രോട്ടീൻ പൗഡർ മോഷ്ടിച്ചു കഴിച്ചു എന്ന തരംതാണ ആരോപണം വേറെ.

വെളിയിലിറങ്ങുമ്പോൾ അദ്ദേഹത്തിന് അടി കൊടുക്കാൻ ഗൂഢാലോചന നടത്തുന്നവരോട് എന്നോട് കൂടിപറയണേ എനിക്കും രണ്ടു കൊടുക്കണമെന്നു പറയുന്ന മകളുടെ പ്രായം പോലും ഇല്ലാത്ത ഒരു പെൺകുട്ടി.

ഇതൊരു കളിയാണ്. അദ്ദേഹവും അതിലെല്ലാം പങ്കെടുക്കുന്നുമുണ്ടെങ്കിലും, അദ്ദേഹത്തോടുള്ള മനുഷത്വരഹിതമായ സമീപനം കാണുമ്പോൾ, ആയിരക്കണക്കിന് കോളേജ് വിദ്യാർത്ഥികൾക്ക് അറിവു പകർന്നു കൊടുക്കുന്ന ഒരു ഗുരുനാഥനാണന്നോർക്കണം. എടോ, താൻ, ഇയാള്, ഭ്രാന്തൻ, കള്ളൻ, നുണയൻ, വൃത്തികെട്ടവൻ എന്നൊക്കെ സംബോധന ചെയ്യുമ്പോൾ.. അദ്ദേഹം പഠിപ്പിക്കുന്ന , അദ്ദേഹത്തെ ബഹുമാനിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സ് തീർച്ചയായും വേദനിച്ചിരിക്കും. അദ്ധ്യാപക സമൂഹം ഇതിനെ എങ്ങിനെ നോക്കി കാണും..?

ഷോ തുടങ്ങിയ നാൾ മുതൽ ഇന്നേ വരെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ടാർജറ്റ് ചെയ്ത് അപമാനിച്ചുകൊണ്ടിരിക്കുന്നു. ആടിനെ പട്ടിയാക്കി... പട്ടിയെ പേപ്പട്ടിയാക്കി എന്നിട്ട് എല്ലാവരും ചേർന്ന് തല്ലി കൊല്ലുക .. എന്ന അദ്ദേഹത്തിന്റെ തന്നെ ആത്മഗതം എത്ര സത്യസന്ധമാണ്.

ഇത് വരെ വാക്കുകൾ കൊണ്ടാണ് വേദനിപ്പിച്ചെങ്കിൽ ഇപ്പോൾ ശാരിരികമായും നേരിടാൻ ശ്രമിക്കുന്നു. വാരാന്ത്യത്തിൽ എത്തുന്ന മോഹൻലാലിന്റെ വാക്കുകളാണ് ഏക ആശ്വാസം. ബിഗ്ബോസിലുള്ള ഡോക്ടർ രജിത് സാറിനെ മത്സരാർത്ഥികൾ മാറ്റി നിർത്തുമ്പോൾ, അപമാനിക്കുമ്പോൾ, ആക്ഷേപിക്കുമ്പോൾ, ആ വല്യ മന്ഷ്യന്റെ സ്വഭാവവും, പ്രവർത്തിയും ഒറ്റപ്പെടുമ്പോഴുള്ള നിസ്സഹായവസ്ഥയും സങ്കടവും മനസ്സിലാക്കി, നല്ലവരായ പ്രേക്ഷകർ, അദ്ദേഹത്തിന്റെ ഇമേജിന് ഒട്ടും കോട്ടം തട്ടാതെതന്നെ നെഞ്ചോടു് ചേർത്തു് നിർത്തുകതന്നെ ചെയ്യുന്നെന്നു ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :