അനുബന്ധ വാര്‍ത്തകള്‍
- എന്റെ മഞ്ജു നീ എന്തൊക്കെയാണ് ഈ ചെയ്യുന്നത്? - ഒരു നിരാശ കാമുകന്റെ തേങ്ങലുകളോ ഇത്?, വൈറൽ കുറിപ്പ്
- 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവം, കാര്യം കഴിഞ്ഞാൽ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീ; മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്
- ശ്രീകുമാർ മേനോൻ തന്നെ അപായപ്പെടുത്തുമെന്ന് ഭയം; മഞ്ജു വാര്യർ ഡിജിപിക്ക് പരാതി നൽകി
- മഹാലക്ഷ്മിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂക്ക; വൈറലായി ചിത്രം
- രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മകളുടെ ജന്മദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി കാവ്യാ മാധവൻ; വൈറലായി ചിത്രം
മഹാവൃത്തികേടായി പോയി ഇത്, ശ്രീകുമാർ മേനോനെ വേണമെങ്കിൽ മഞ്ജുവിന് നാറ്റിക്കാമായിരുന്നു: ഭാഗ്യലക്ഷ്മി
തന്നെ അപായപ്പെടുത്താന്‍ സംവിധായകൻ വിഎ ശ്രീകുമാര്‍ മേനോന് ശ്രമിക്കുമെന്ന ഭയമുള്ളതായി വ്യക്തമാക്കി മഞ്ജു വാര്യർ ഡിജിപിക്ക് നൽകിയ പരാതിയോട് സംവിധായകൻ പ്രതികരിച്ച രീതി വളരെ മോശമായതായിരുന്നു. ഒടിയനില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായും താരം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷമി. ന്യൂസ് 18 കേരളയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കിയത്. വാസ്തവമെന്താണ് എന്ന കാര്യത്തെക്കുറിച്ച് രണ്ടുപേര്‍ക്കും മാത്രമേ അറിയൂ. ശ്രീകുമാര്‍ മേനോന് ചെയ്തത് മഹാവൃത്തികേടായിപ്പോയി. മഞ്ജു വാര്യര്‍ എന്ന വ്യക്തി പോലീസിലേക്ക് പോയത് അത്ര മാത്രം അനുഭവിച്ചതിനാലാവാം. വേണമെങ്കില്‍ ഇദ്ദേഹത്തെ നാറ്റിക്കാന്‍ വേണ്ടി മഞ്ജു വാര്യര്‍ക്കും പോസ്റ്റിടാം. പക്ഷേ, മാന്യമായിട്ടാണ് മഞ്ജു ഇക്കാര്യം കൈകാര്യം ചെയ്തിരിക്കുന്നത്.
‘അദ്ദേഹം ചെയ്തത് അങ്ങനെയെല്ല. ഇത് പണ്ടത്തെ ഒരു ഫ്യൂഡലിസമാണിത്. അതായത് ഞാന്‍ നിനക്ക് കുറേ ഉപകാരങ്ങള്‍ ചെയ്തു, അതിനര്‍ത്ഥം ജീവിതകാലം മുഴുവന്‍ നീ എന്റെ അടിമയായി ജീവിച്ചുകൊള്ളണമെന്ന് പറയുന്നത് പോലെയാണ്. അയാള്‍ക്ക് നഷ്ടപ്പെടാന്‍ യാതൊരു ഇമേജുമില്ല, എന്നാല്‍ മഞ്ജുവിന്റെ കാര്യം അങ്ങനെയല്ല. ആ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.’