ജോസ് കെ മാണിക്കെതിരെ ബിജു രമേശ്; ബാര്‍ കോഴക്കേസ് പിന്‍‌വലിക്കാന്‍ 10 കോടി വാഗ്‌ദാനം ചെയ്‌തു

ബോബി സ്റ്റീഫന്‍| Last Modified തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (11:03 IST)
കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് പിന്‍‌വലിക്കാന്‍ ജോസ് കെ മാണി തനിക്ക് 10 കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി ബാറുടമ ബിജു രമേശ് ആരോപിച്ചു. ബാറുടമയായ ജോണ്‍ കല്ലാട്ടിന്‍റെ ഫോണിലാണ് ജോസ് കെ മാണി സംസാരിച്ചതെന്നും ബിജു രമേശ് വെളിപ്പെടുത്തി.

ജോസ് ആദ്യം ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും അതിനുശേഷമാണ് 10 കോടി രൂപ നല്‍കാമെന്ന് പറഞ്ഞതെന്നും ബിജു രമേശ് വ്യക്‍തമാക്കി. ജോസ് കെ മാണി വിളിക്കുമ്പോള്‍ തന്നോടൊപ്പം നിരവധി ബാറുടമകള്‍ ഉണ്ടായിരുന്നതായും ബിജു രമേശ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :