ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു

പത്തനംതിട്ട| ശ്രീനു എസ്| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (10:02 IST)
ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തു. പികെ ജയരാജന്‍ പോറ്റിയാണ് മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 15 മേല്‍ശാന്തി സ്ഥാനം ഏറ്റെടുക്കും. അന്തിമ പട്ടികയില്‍ ഒന്‍പതുപേരാണ് ഉണ്ടായിരുന്നത്.

അതേസമയം മാളികപ്പുറം മേല്‍ശാന്തിയായി എംഎന്‍ രജികുമാറിനെ തിരഞ്ഞെടുത്തു. അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള രണ്ടുകുട്ടികളാണ് നറുക്കെടുത്തത്. ദിവസേന 250 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനാനുമതിയുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :