ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ബസ് ഓണ്‍ ഡിമാന്റ് പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (16:43 IST)
ശബരിമലയില്‍ ഡ്യൂട്ടിയില്‍ ഉള്ള ജീവനക്കാര്‍ക്കായി ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതി പ്രകാരം പ്രത്യേക നിരക്കില്‍ പമ്പയിലേക്ക് സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്കും ജീവനക്കാര്‍ക്കും 40 പേരില്‍ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളില്‍ ആവശ്യമുള്ള സര്‍വ്വീസുകള്‍ നടത്താന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി. സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.

ബസ് ഓണ്‍ ഡിമാന്റ് പദ്ധതി പ്രകാരം ആവശ്യപ്പെട്ടലോ. 40 യാത്രക്കാര്‍ ഉണ്ടെങ്കിലോ സര്‍വ്വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണ്. ഈ രണ്ട് സൗകര്യങ്ങളും ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണെന്നും ആവശ്യമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ പമ്പയിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടത്തിയതായും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :