ഹൈവേയിൽ നോട്ട് മഴ; വാഹനം നിർത്തി നോട്ട് വാരി യാത്രക്കാർ, വീഡിയോ !

Last Modified വ്യാഴം, 18 ജൂലൈ 2019 (20:07 IST)
തിരക്കേറിയ ഹൈവേയിൽ നോട്ടുമഴ പെയ്താൽ എങ്ങനെയിരിക്കും. എങ്കിൽ അറ്റ്‌ലാന്റയിൽ അതുണ്ടായി. അറ്റ്‌ലാന്റയിലെ തിരക്കേറിയ ഹൈവേയിൽ നോട്ടുമായി പോയ ട്രക്കിന്റെ സൈഡിലെ ഡോറ് അപ്രതീക്ഷിതമായി തുറന്നതോടെയാണ് ഹൈവേയിൽ നോട്ടുകൾ പാറിപ്പറക്കാൻ തുടങ്ങിയത്.

അറ്റ്‌ലാന്റയിലെ 285ൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഇതോടെ ഹൈവേയിലൂടെ യാത്ര ചെയ്തിരുന്നവർ വാഹനങ്ങൾ നിർത്തി നോട്ട് കൈക്കലാക്കാൻ തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.

ഒരു ലക്ഷം ഡോളറാണ് (ഏകദേശം 68,35,000 രൂപ) റോഡിലൂടെ പാറിപ്പറന്നത്. ഉടൻ തന്നെ സംഭവസ്ഥലത്ത് പൊലീസ് എത്തുകയും ആളുകളുടെ കയ്യിൽനിന്നും പണം തിരികെ വാങ്ങുകയും ചെയ്തു. റോഡിൽനിന്നും പണം പെറുക്കിയ പലരും പൊലീസ് സ്റ്റേഷനിൽ എത്തി പണം തിരികെ നൽകുകയും ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :