'അരെങ്കിലും ചോദിച്ചാൽ ചന്ദ്രനീന്ന് വന്ന ബന്ധുവാണെന്ന് പറഞ്ഞാമതി', ഇതാ ഒരു ന്യു ജനറേഷൻ പ്രതിഷേധം !

Last Updated: തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (16:25 IST)
റോഡിലെ കുണ്ടും കുഴിയും കാരണം പൊറുതി മുട്ടി ആളുകൾ പല തരത്തിൽ പ്രതിശേധികുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കുഴിയിൽ വാഴ നട്ടും, കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് വരെയുള്ള പ്രതിശേധങ്ങൾ ഇതിൽപ്പെടൂം. എന്നാൽ ഇതൊരു ന്യൂ ജനറേഷൻ പ്രതിഷേധമാണ്. ബഹിരാകാശ പര്യവേഷകന്റെ വേഷമണിഞ്ഞ് റോഡിലൂടെ അടിവച്ച് നടന്നാണ് ഒരു കലാകാരൻ പ്രതിശേധിച്ചത്.

ബംഗളുരുവിന് സമീപത്തെ തുംഗനഗർ മെയിൻറോഡിലണ് സംഭവം. ദോഷം പറയരുതല്ലോ, ഈ റോഡ് കണ്ടാൽ ഏതോ അന്യ ഗ്രഹത്തിന്റെ ഉപരിതലമെന്നേതോന്നു. അത്രക്കധികമാണ് കുണ്ടും കുഴികളും. ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കാലാകാരനാണ് ഇത്തരത്തിൽ ഒരു വ്യത്യത പ്രതിഷേധം നടത്തിയത് എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗാമാണ്.

വീഡിയോയുടെ തുടക്കത്തിലെ കുറച്ച് സെക്കൻഡുകൾ മാത്രം കണ്ടാൽ ഏതോ അന്യ ഗ്രഹത്തിലൂടെ ആസ്ട്രോനട്ട് സഞ്ചരിക്കുന്നത് പോലെയെ തോന്നു. പിന്നീടാണ് റോഡിന്റെ യഥാർത്ഥ ചിത്രവും. വാഹനം ഓടുന്നതും കാണുക. ഇതിന്റെ വീഡിയോ ബാദല്‍ നഞ്ചുണ്ടസ്വാമി തന്നെ ട്വിറ്ററിലൂടെ പങ്കുവക്കുകയായിരുന്നു. മുൻപും വ്യത്യസ്തമായ പ്രതിഷേധങ്ങളിലൂടെ ഇദ്ദേഹം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :