Last Updated:
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (14:18 IST)
മറ്റൊരു നിർണായക ഘട്ടം കൂടി വിജയകരമയി പൂർത്തിയാക്കി ചന്ദ്രയാൻ 2. പേടകത്തിന്റെ ഓർബിറ്ററിൽനിന്നും ചന്ദ്രനിൽ ഇറങ്ങുന്നതിനായുള്ള വിക്രം ലാൻഡർ വേർപ്പെട്ടു. തിങ്കളഴ്ച് ഉച്ചക്ക് 1.15നാണ് ലാൻഡറിന്റെ വേർപെടൽ വിജയകരമായി പൂർത്തിയാക്കിയത്. ബംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‍വർക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിൽ നിന്ന് ഇപ്പോൾ ഓർബിറ്ററിനെയും ലാൻഡറിനെയും വെവ്വേറെ നിയന്ത്രിക്കാൻ സാധിക്കും.
ചന്ദ്രനിൽ നിന്ന് 119 കിലോമീറ്റർ അടുത്ത ദൂരവും 127 കിലോമീറ്റർ അകന്ന ദൂരവുള്ള ഭ്രമണപഥത്തിലാണ് നിലവിൽ വിക്രം ലാൻഡർ ഉള്ളത്. രണ്ട് ഘട്ടങ്ങളായി ദിശക്രമീകരിച്ച് വിക്രം ലാൻഡറിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തിൽ എത്തിക്കും. സെപ്തംബർ മൂന്നിനും നാലിനുമായാണ് ലാൻഡറിന്റെ ബ്രമണപഥം മാറ്റുക.
ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിലെ ഇരുണ്ട പ്രദേശത്തെ മാൻസിനസ് സി, സിംപ്ലിയസ് ഗർത്തങ്ങൾക്കിടയിലുള്ള ഭാഗത്ത് സോഫ്റ്റ് ലാൻഡ് ചെയ്യും. ശനിയാഴ്ച പുലർച്ചെ 1.30നും 2.30നും ഇടയിലാണ് ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തെ സ്പർശിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പഠനം നടത്തുന്ന റോവർ പുറത്തിറങ്ങും. നാലു മണിക്കുറുകൾ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് റോവർ വിവരങ്ങൾ കൈമാറും