സിനിമ ചിത്രീകരണത്തിന് ശേഷം ബ്രിട്ടണിനിന്നും മടങ്ങിയെത്തിയ ലെനയ്ക്ക് കൊവിഡ്

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 14 ജനുവരി 2021 (16:09 IST)
സിനിമ ചിത്രീകരണത്തിന് ശേഷം ബ്രിട്ടണിൽന്നും മടങ്ങിയെത്തിയ ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളുരു വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധിതയാണെന്ന് കണ്ടെത്തിയത്. ഇതോടെ താരത്തെ ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസലേഷനിലേയ്ക്ക് മാറ്റി. അതിതീവ്ര വൈറസാണോ താരത്തെ ബധിച്ചത് എന്ന് വ്യക്തമല്ല. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാൽ മാത്രമേ ഇക്കാര്യം വ്യക്തമാകു. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന 'ഫൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ലെന ബ്രിട്ടണിൽ പോയത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :