സ്വിഫ്റ്റിന്റെ പുത്തൻ പതിപ്പ് ഉടൻ വിപണിയിലെത്തിയേക്കും

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 14 ജനുവരി 2021 (15:51 IST)
ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റിനോളം വിജയകരമായ ഒരു ഹാച്ച്‌ബാക്ക് ഒരുപക്ഷേ ഉണ്ടായിരിയ്ക്കില്ല. ഇപ്പോഴിതാ സ്പോർട്ട് പതിപ്പിന് ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് എത്തുകയാണ്. സ്വിഫ്റ്റിന്റെ ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് മാർച്ചിൽ വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ, വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയിൽ പുരോഗമിയ്ക്കന്നതായി ഹിന്ദുസ്ഥാൻ ടൈംസ് ഓട്ടോ റിപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ സ്പോർട്ടീവ് ആക്കുന്നതിനായി ഡിസൈനിലും നിറങ്ങളിലും കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിയ്ക്കാം. ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, അലോയ് വിലുകൽ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ പ്രതീക്ഷിയ്ക്കുന്നത്. ഇന്റീരിയറിൽ 7.0 ഇഞ്ച് ഇൻഫോടെയിന്മെന്റ് സിസ്റ്റം ഉൾപ്പടെയുള്ള മാറ്റങ്ങളും കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിയ്ക്കപ്പെടുന്നവയുടെ കൂട്ടത്തിലുണ്ട്. പുതിയ കെ 12 എന്‍ ഡ്യുവല്‍ ജെറ്റ് എഞ്ചിനായിരിയ്ക്കും വാഹനത്തിൽ ഇടംപിടിയ്ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :