അനുബന്ധ വാര്‍ത്തകള്‍
- 'മുംബൈക്കെതിരെ ഇത് എളുപ്പമല്ല', അസ്ഹറുദ്ദീനെ പ്രശംസിച്ച് സെവാഗ്
- ബലാത്സംഗം ചെയ്തയാൾ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തി വിവാഹം മുടക്കി: 17കാരി അത്മഹത്യചെയ്തു
- ഇന്ധന വില വീണ്ടും വർധിപ്പിച്ചു, പെട്രോൾ വില കുതിയ്ക്കുന്നു
- കുറച്ചൊക്കെ മയത്തിൽ തള്ളിക്കൂടെ: മുഖ്യമന്ത്രിയുടെ മറുപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ്
- വാക്സിനുകളുടെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം നിർമ്മാണ കമ്പനികൾക്ക്: നഷടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനില്ല: കേന്ദ്രം
പൃഥ്വിരാജ് ആയിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത്: തുറന്നുപറഞ്ഞ് ആന്റണി പെരുമ്പാവൂർ
ആദ്യ സിനിമ ലൂസിഫറിലൂടെ തന്നെ താൻ മികച്ച സംവിധായകൻ കൂടിയാണെന്ന് പൃഥ്വിരാജ് തെളിയിച്ചു, മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റായി സിനിമ മാറുകയും ചെയ്തു. എന്നാൽ പൃഥ്വിരാജായിരുന്നില്ല ലൂസിഫർ സംവിധാനം ചെയ്യേണ്ടിയിരുന്നത് എന്ന് തുറന്നു വെളിപ്പെടുത്തിയിരിയ്കുകയാണ് ഇപ്പോൾ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂർ ഇക്കാര്യം തുറന്നുപറഞ്ഞു. 'എട്ട് വര്‍ഷം മുന്‍പാണ് തിരക്കഥാകൃത്ത് മുരളി ഗോപി ആശീര്‍വാദിന് വേണ്ടി ലൂസിഫര്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാമെന്ന് ഏല്‍ക്കുന്നത്. അന്ന് രാജേഷ് പിള്ളയെ ആയിരുന്നു സംവിധായകന്‍ ആയി തീരുമാനിച്ചിരുന്നത്.
എന്നാല്‍, 2016ല്‍ രാജേഷ് പിള്ള അപ്രതീക്ഷിതമായി വിടപറഞ്ഞു. പിന്നീട് പല കാരണങ്ങളാല്‍ സിനിമ വൈകി. ഹൈദരാബാദില്‍ പൃഥ്വിരാജ് നായകനായ ടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മുരളി ഗോപി വീണ്ടും എന്നെ വിളിയ്ക്കുന്നത്. 'അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്‌ട് ചെയ്യിക്കാനാണ് പരിപാടി എന്ന് മുരളി ചോദിച്ചു 'അതൊന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. 'സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞിരുന്നു, അയാള്‍ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചു എന്ന് മുരളി ഗോപി പറഞ്ഞു. പെട്ടന്ന് മറുപടി പറയുവാന്‍ എനിയ്ക് കഴിഞ്ഞില്ല. ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചു. 'അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാന്‍ പോകയാണോ, നമുക്ക് ചെയ്യാം' എന്ന് ലാൽസാറിന്റെ മറുപടി. അടുത്ത ദിവസം തന്നെ ഞാന്‍ ഹൈദരാബാദിലേക്ക് പോയി. അക്കാര്യത്തിൽ തീരുമാനമാക്കി'. ആന്റണി പെരുമ്പാവൂർ പറഞ്ഞു.