ബിഗ് ബോസ്സില്‍ വനിതാ മത്സരാര്‍ത്ഥികള്‍ക്ക് ഗര്‍ഭപരിശോധന നടത്തിയിരുന്നു: നടി ഹേമ

Last Modified ബുധന്‍, 31 ജൂലൈ 2019 (18:21 IST)
തമിഴിലെ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പിനെതിരെ ഗുരുതരണ ആരോപണങ്ങളാണുയരുന്നത്. ഓരോ എപ്പിസോഡിലും വിവാദങ്ങൾ തലപൊക്കുകയാണ്. തെലുങ്കിലെ അവസ്ഥയും മറിച്ചല്ല. നാഗാർജുനയാണ് അവതാരകനായി എത്തുന്നത്. പരിപാടിയിലെ ആദ്യ എലിമിനേഷന്‍ കഴിഞ്ഞു പുറത്തു വന്ന നടി ഹേമയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

പരിപാടിയുടെ സംഘാടകര്‍ വനിതാ മത്സരാര്‍ത്ഥികളെ ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നാണ് ഹേമയുടെ വെളിപ്പെടുത്തല്‍. ഗര്‍ഭിണിയാണെങ്കില്‍ ഷോയില്‍ മൂന്നു മാസം തുടരാനാകില്ല. ഇത് പതിവ് പരിശോധന ആണെന്നും അതിൽ തനിക്ക് തെറ്റായി ഒന്നും തോന്നിയിരുന്നില്ല എന്നും ഇവർ പറയുന്നു.

പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടർന്നുള്ള ഗര്‍ഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയെന്നും കൂട്ടിച്ചേർത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :