സെക്‌സില്ലാതെ എങ്ങനെ 100 ദിവസം ബിഗ് ബോസ് ഹൗസില്‍ കഴിയുമെന്ന് ചോദിച്ചു; പരാതിയുമായി നടി!

കാസ്റ്റിങ് കൗച്ചിനെതിരായാണ് താരം പരാതി നല്‍കിയിട്ടുള്ളത്.

Last Modified ചൊവ്വ, 16 ജൂലൈ 2019 (09:01 IST)
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ബിഗ് ബോസ്. ടെലിവിഷന്‍ രംഗത്ത് വലിയ മാറ്റത്തിന് വഴിയോരുക്കിയ പരിപാടിയായിരുന്നു ബിഗ് ബോസ്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ടെലിവിഷൻ രംഗത്ത് വലിയൊരു മാറ്റം തന്നെ കൊണ്ടുവരാൻ ഈ പരിപാടിക്ക് സാധിച്ചു. ഇപ്പോൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ് ഈ പരിപാടി. ഇപ്പോൾ തെലുങ്ക് ബിഗ് ബോസിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയായ ഗായത്രി ഗുപ്ത.

കാസ്റ്റിങ് കൗച്ചിനെതിരായാണ് താരം പരാതി നല്‍കിയിട്ടുള്ളത്. രണ്ടര മാസം മുന്‍പ് തന്നോട് പരിപാടിയില്‍ പങ്കെടുക്കാനാവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ചോദിക്കാതെ കരാറില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും താരം പറയുന്നു. സെക്‌സില്ലാതെ എങ്ങനെ 100 ദിവസം നിങ്ങള്‍ ജീവിക്കുമെന്ന് ചോദിച്ച് അണിയറപ്രവര്‍ത്തകരിലൊരാള്‍ തന്നെ പരിഹസിച്ചുവെന്നും താരത്തിന്റെ പരാതിയില്‍ പറയുന്നു.

മാര്‍ച്ച് 19നാണ് ബിഗ് ബോസ് സീസണ്‍ 3 യിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് അറിയിച്ച് രഘു എന്നയാള്‍ വിളിച്ചത്. ജൂലൈയില്‍ പരിപാടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീടാണ് സാമ്പത്തിക ഇടാപാടുകളെക്കുറിച്ച് സംസാരിക്കുന്നതിനായി ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ 100 ദിവസം സിനിമാ അവസരങ്ങളൊന്നും സ്വീകരിക്കരുതെന്ന നിബന്ധനയെക്കുറിച്ചും അവര്‍ പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ താരത്തെ കാണാന്‍ വീട്ടിലേക്ക് എത്തിയത്. അതിനിടയിലാണ് ഒരാള്‍ സെക്‌സില്ലാതെ ബിഗ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചത്. ബിഗ് ബോസിനെ തൃപ്തിപ്പെടുത്തുന്നതിനായി എന്ത് ചെയ്യുമെന്നും അവര്‍ ചോദിച്ചിരുന്നു. ബിഗ് ബോസ് ആരാണെന്നതിനെക്കുറിച്ച് അവര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും താരത്തിന്റെ പരാതിയില്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :