‘സ്ത്രീകളെ ഉപദ്രവിച്ചെന്ന് പറയുമ്പോൾ കൈയ്യടിക്കുന്നു’; ബിഗ് ബോസിനെതിരെ ചിന്മയി

Last Modified ചൊവ്വ, 30 ജൂലൈ 2019 (11:57 IST)
കമൽഹാസൻ അവതാരകനായിട്ടുള്ള ബിഗ് ബോസിനെതിരെ കടുത്ത വിമർശനം. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളിലൊരാളായ ശരവണന്‍ കോളജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ ദുരുദ്ദേശത്തോട് കൂടി സ്പർശിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ കാണികൾ കൈയ്യടിയോടെയായിരുന്നു അതിനെ സ്വീകരിച്ചത്. അവതാരകനായ കമൽ ഹാസൻ അത് ചോദ്യം ചെയ്യുകയും ചെയ്തില്ല. ഇതിനെതിരെയാണ് കടുത്ത വിമർശനം ഉയർന്നിരിക്കുന്നത്.

ഇക്കൂട്ടത്തിൽ ഗായിക ചിന്മയി ശ്രീപാദയുമുണ്ട്. ‘താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനല്‍ സംപ്രേഷണം ചെയ്തിരിക്കുന്നു. പ്രേക്ഷകര്‍ കൈയടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു. കൈയടിക്കുന്ന പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും പീഡകനും ഇതൊരു തമാശയാണ്, കഷ്ടം.’ ചിന്‍മയി ട്വീറ്റ് ചെയ്തു.

നേരത്തെ നടനും സംവിധായകനുമായ ചേരനെതിരേ ആരോപണവുമായി നടി മീര മിഥുന്‍ രംഗത്ത് വന്നിരുന്നു. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് മീരയുടെ ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :