വീഡിയോ ഗെയിം യുദ്ധഭൂമി കടക്കുന്നു

video game
FILEFILE
കളിയില്‍ പങ്കെടുക്കാനെത്തുന്നവരെ രക്ത രൂക്ഷിത യുദ്ധ ഭൂമിയില്‍ നിന്നും പതിയെ അടര്‍ത്തി മാറ്റുകയാണ് വീഡിയോ ഗെയിം നിര്‍മ്മാതാക്കള്‍. ഗെയിമില്‍ ഏര്‍പ്പെടുന്നവരെ ചോര മണക്കുന്ന ഭൂമിയില്‍ നിന്നും പ്രകാശം വാരിയെറിയുന്ന റോക്ക് ബാന്‍ഡുകളുടെ വര്‍ണ്ണപ്രപഞ്ചത്തിലേക്കാണ് നയിക്കുന്നതാണ് ഗെയിം നിര്‍മ്മാതാക്കളിലെ പുതിയ പ്രവണത.

മാനസീക സമ്മര്‍ദ്ദമുണ്ടാക്കുന്ന കടുത്ത ഗെയിമുകളില്‍ നിന്നും സ്പോര്‍ട്‌സ് - മ്യൂസിക്ക് വിഭാഗത്തിലുള്ള ഗെയിമുകളെ പ്രോത്‌സാഹിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണിത്. സംഗീതവുമായി ബന്ധപ്പെടുത്തിയുള്ള പുതിയ ഗെയിമുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്. വിപണിയില്‍ പെട്ടെന്നു തന്നെ പടര്‍ന്നു പിടിക്കുന്ന ഈ തരംഗം അടുത്ത തലമുറ കീഴടക്കുമെന്നാണ് പ്രതീക്ഷ.

കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയില്‍ ഇ -3 ബിസിനസ് ആന്‍ഡ് മീഡിയാ സമ്മിറ്റിലായിരുന്നു പരീക്ഷണാര്‍ത്ഥം മ്യൂസിക്ക് വീഡിയോ ഗെയിം ആദ്യമായി അവതരിപ്പിച്ചത്. സംഗീതം അറിയാത്തവര്‍ക്കും ഉപകരണം തൊട്ടിട്ടു കൂടിയില്ലാത്തവര്‍ക്കും പെട്ടെന്നു തന്നെ റോക്ക് ഹീറോയായി മാറാന്‍ അവസരം നല്‍കുന്ന ഈ ഗെയിമിന്‍റെ വിജയമാണ് മ്യൂസിക്കല്‍ ഗെയിമുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്.

ഈ രംഗത്തെ പ്രമുഖരില്‍ പെടുന്ന ഹാര്‍മണിക്ക് ഗ്രൂപ്പ് ബാന്‍ഡിന്‍റെ പുതിയ ഗെയിമില്‍ പങ്കെടുക്കുന്ന ആള്‍ക്കും സ്ക്രീനില്‍ തന്നെ രംഗത്തെ ബാന്‍ഡ് മേറ്റുകള്‍ക്കൊപ്പം ഗിറ്റാര്‍ വായിക്കുകയോ ഡ്രം‌സ് പ്ലേ ചെയ്യുകയോ മറ്റുപകരണങ്ങള്‍ വായിക്കുകയോ ചെയ്യാം. മ്യൂസിക്കല്‍ ഗെയിം നിര്‍മ്മിക്കുന്നതിനായി ഈ വര്‍ഷം ആദ്യം തന്നെ കരാറില്‍ ഏര്‍പ്പെട്ട യൂണിവെഴ്‌സല്‍ മ്യൂസിക് റോക്ക് ക്ലാസ്സിക്കുകളില്‍ ഒന്നായ ‘ഹൂസ് നെക്സ്‌റ്റ്’ നെ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘നിന്‍റെന്‍റൊ ഡി എസ്’ന്‍റെ ഗെയിമുകള്‍ കൈകാര്യം ചെയ്യുന്ന ഉപകരണം ഗിറ്റാറായി ഉപയോഗിച്ച് ആടിപ്പാടാനുള്ള അവസരം ഒരുക്കുകയാണ് ഫ്രഞ്ച് വീഡിയോ ഗെയിം നിര്‍മ്മാതാക്കളായ യു ബി സോഫ്റ്റ്. ‘ജാം സെഷന്‍’ എന്ന പേരിലുള്ള സോഫ്റ്റ് വേര്‍ ആണ് ഇക്കാര്യത്തില്‍ നിന്‍ഡെന്‍റോ പ്രയോജനപ്പെടുത്തുന്നത്

സാന്താ മോണിക്ക: | WEBDUNIA|
ഡിസ്‌നി അവരുടെ പ്രമുഖ ടെലിവിഷന്‍ പരിപാടികളില്‍ ഒന്നിലെ ആടിപ്പാടുന്ന ആനിമേഷന്‍ കഥാപാത്രങ്ങള്‍ക്കൊപ്പം സംഗീത പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന വീഡിയോ ഗെയിം അടുത്തിടെ പുറത്തിറക്കി. കാര്‍ട്ടൂണ്‍ കഥാ പാത്രങ്ങള്‍ക്കൊപ്പം ആടിപ്പാടാന്‍ അവസരമൊരുക്കുന്ന വീഡിയോ ഗെയിമുമായി ഇലക്‍ട്രോണിക്സ് ആട്‌സും വരുന്നു. മ്യൂസിക്കിനൊപ്പം നൃത്തം ആടാനും നൃത്തത്തിനു പോയിന്‍റു നല്‍കുന്ന ഗെയിമുമായിട്ടാണ് കൊനാമിയുടെ വരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :