സിനിമയിലെ തെറ്റുകള്‍ കണ്ടുപിടിക്കാനും വെബ്സൈറ്റ്

WEBDUNIA| Last Modified വെള്ളി, 25 മെയ് 2007 (18:52 IST)

സിനിമകളുടെ തെറ്റുകള്‍ കണ്ടു പിടിക്കാനുള്ള വെബ്സൈറ്റില്‍ തിരക്കേറുന്നു. ഹോളീവുഡ്‌ കൊട്ടിഘോഷിക്കുന്ന സിനിമകളിലെ പി‍ശകുകള്‍ ചൂണ്ടികാട്ടിയാണ്‌ മൂവി മിസ്റ്റേക്‌ ഡോട്ട്‌കോം എന്ന സൈറ്റ്‌ വ്യത്യസ്തമാകുന്നത്‌.

ലോകം കീഴടക്കി കൊണ്ടിരിക്കുന്ന ‘സ്പൈഡര്‍മാന്‍’ മൂന്നാം ഭാഗത്തെ ഏറ്റവും തെറ്റുകള്‍ കടന്നുകൂടിയ ചിത്രത്തിനുള്ള പുരസ്കാരം സമ്മാ‍നിക്കാന്‍ ഒരുങ്ങുകയാണ്‌ സൈറ്റ്‌. സിനിമകളെ ഗൗരവമായി വീക്ഷിക്കുന്നവരുടെ കൂട്ടായ്മായാണ്‌ സൈറ്റിന്‌ പിന്നില്‍.

സിനിമകളില്‍ ഒരിക്കലും സംഭവിച്ചുകൂടാത്ത തുടര്‍ച്ച നഷ്ടപ്പെടുത്തു‍ന്ന തെറ്റുകള്‍ ‘സ്പൈഡര്‍മാനില്‍’ ധാരാളം ഉണ്ടെന്നാണ്‌ കണ്ടെത്തല്‍. ഇത്തരം പതിനാറ്‌ തെറ്റുകള്‍ അവര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്‌.

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ഇവയാണ്‌

സിനിമയില്‍ മിക്കയിടത്തും സ്പൈഡര്‍മാന്‍ പീറ്റര്‍ പാര്‍ക്കര്‍ കോണ്‍ടാക്ട്‌ ലെന്‍സ്‌ വച്ചിട്ടുണ്ട്‌. എന്നാല്‍ സിനിമയുടെ മുന്‍ ഭാഗങ്ങളില്‍ പീറ്റര്‍ പാര്‍ക്കറിന്‍റെ കണ്ണിന്‍റെ കാഴ്ചാ പ്രശ്നം മാറ്റിയിരുന്നു.

സ്പൈര്‍ഡര്‍മാന്‍ ബെല്‍ ടവറിന്‌ മുകളില്‍ കറുത്ത്‌ സ്യൂട്ട്‌ അഴിച്ച് മാറ്റുമ്പോള്‍ പുറത്ത്‌ മഴപെയ്യുന്നത്‌ കാണാം. എന്നാല്‍ ജനാലക്ക്‌ പുറത്ത്‌ നല്ല സൂര്യ പ്രകാശമുള്ള പകലാണ്‌.

പീറ്റര്‍ തന്‍റെ അപ്പാര്‍ട്ട്‌മെന്‍റില്‍ കണ്ണാടി നോക്കുന്ന രംഗത്ത്‌ കണ്ണാടിയിലെ പ്രതിരൂപത്തിന്‍റെ തലമുടി വ്യത്യാസമാണ്‌. എന്നിങ്ങനെയുള്ള വളരെ സൂക്ഷ്മമായ തെറ്റുകളാണ്‌ സൈറ്റില്‍ ചൂണ്ടികാട്ടുന്നത്‌.

ഇത്തരം തെറ്റുകള്‍ ചൂണ്ടികാട്ടുന്നത്‌ പ്രേക്ഷകരെ സിനിമകളില്‍ നിന്ന്‌ അകറ്റാനല്ലെന്ന്‌ സൈറ്റിന്‍റെ നിര്‍മ്മാതാവ്‌ ജോന്‍ സന്‍ഡെ പറയുന്നു. സിനിമയുടെ ഇതിവൃത്തം കീറി മുറിച്ച്‌ പഠിക്കുന്നതിന്‌ പകരം ഇത്തരം കാര്യങ്ങളിലേക്ക്‌ കൂടി പ്രേക്ഷകരുടെ ശ്രദ്ധതിരിക്കാനും കൂടുതല്‍ ശ്രദ്ധയോടെ സിനിമ വീണ്ടും വീണ്ടും കാണാനും പ്രരിപ്പിക്കുകയാണ്‌ തങ്ങളുടെ ലക്‍ഷ്യമെന്ന്‌ സൈറ്റ്‌ പ്രഖ്യാപിക്കുന്നു.

മിക്ക ചിത്രങ്ങളിലും ചില തെറ്റുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ സ്പൈഡര്‍മാനെ പോലെ ഇത്രയും പണം മുടക്കി ചിത്രീകരിക്കുന്ന സിനിമയില്‍ ഉണ്ടാകുന്ന തെറ്റുകള്‍ സിനിമ ഉണ്ടാക്കുന്നവരെങ്കിലും മനസിലാക്കിയിരിക്കേണ്ടതാണ്‌ ജോന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :