ഓണ്‍ലൈനില്‍ ഫ്രണ്ട്‌സ് കേന്ദ്രങ്ങള്‍

WEBDUNIA| Last Modified വ്യാഴം, 24 മെയ് 2007 (12:32 IST)

സംസ്ഥാനത്തെ എല്ലാ ജനസേവന കേന്ദ്രങ്ങളെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കുന്നു. ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളെ തമ്മില്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുന്ന പ്രവൃത്തി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്‍ററിനെയാണ്‌ ഏല്‍പിച്ചിരിക്കുന്നത്‌.

വൈദ്യുതി ബില്ല്‌, വെള്ളക്കരം, മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഫീസുകള്‍, ബി എസ്‌ എന്‍ എല്‍ ബില്ലുകള്‍, റവന്യുവകുപ്പ്‌, സിവില്‍ സപ്ലൈസ്‌, സര്‍വകലാശാല എന്നിവയുടെ ഫീസുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി ഫീസുകള്‍ എന്നിവ ഫ്രണ്ട്‌സിലെ ഏത്‌ കൗണ്ടറിലും സ്വീകരിക്കും.

ആറുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന്‌ കരുതുന്നു.പദ്ധതി നടപ്പാവുന്നതോടെ ഇതുവഴി ബില്ലുകള്‍ ഏതു ജില്ലയില്‍ നിന്നും അടയ്ക്കാന്‍ കഴിയും.

ഞായറാഴ്ചയുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴുമണി വരെയാണ്‌ ജനസേവന കേന്ദ്രം പ്രവര്‍ത്തിക്കു‍ന്നത്‌.

വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം ധാരണക്കാരനിലെത്തിക്കുക എന്ന ലക്‍ഷ്യത്തോടെ 2000ത്തിലാണ്‌ ഫ്രണ്ട്‌സ്‌ എന്ന ഏകജാലക ജനസേവന കേന്ദ്രം തുടങ്ങിയത്‌. ഇപ്പോള്‍ എല്ലാ ജില്ലകളിലും ഫ്രണ്ട്‌സ്‌ കേന്ദ്രങ്ങളുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :