ഡിജിറ്റല്‍ വിവര കൈമാറ്റ രംഗത്ത് വിപ്ലകരമായവരുത്തിയ കോംപാക്ട് ഡിസ്കിന്(സിഡി) ഇരുപത്തിയഞ്ച് വയസ് . ഡിജിറ്റലായി വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും ഉള്ള ഉപകരണമായി ഡി ഡി ഉണ്ടായത് 1982ലാണ്.
ഓരോ വര്‍ഷവും തൊണ്ണൂറായിരം സിഡികളാണ് ലോകത്താകമാനം ഉത്പാദിപ്പിക്കുന്നത്.ഇവയുടെ കോടികണക്കിന് പകര്‍പ്പുകള്‍ ലോകത്തിന്‍റെ മുക്കിലും മൂലയിലും എത്തുന്നു.നിത്യ ജീവിതത്തിന്‍റെ ഭാഗമായിതന്നെ സിഡികള്‍ ഇപ്പോള്‍ മാറിയിരിക്കുന്നു.
വിവരങ്ങള്‍ ഇന്‍റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള അവസരം കൈവന്നിട്ടുണ്ടെങ്കിലും സുരക്ഷിതമായ വിവര കൈമാറ്റമാധ്യമം എന്ന പദവി ഇപ്പോഴും സിഡികള്‍ക്ക് അവകാശപ്പെട്ടതാണ്.
മായ്ച്ച് എഴുതാവുന്ന സിഡികള്‍ പന്ത്രണ്ട് വര്‍ഷം കൂടി കഴിഞ്ഞ് 1994 ലാണ് പ്രചാരത്തില്‍ വരുന്നത്.വിവരങ്ങള്‍ കൈമാറാനുള്ള ഡിജിറ്റല്‍മാധ്യമമായി ഇതോടെ സിഡികള്‍ മാറി..
ഇന്ന് സിഡികളെ പിന്തള്ളി ഡി വി ഡികള്‍വന്നു. ഡിജിറ്റല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തുചെയ്യാം എന്ന അന്വേഷണം അഭംഗുരം നടക്കുന്നു. ഐ രംഗത്ത് മലയാളി കൈവരിച്ച നേട്ടം അവിശ്വസനീയമാണ്. പ്ലാസ്റ്റിക് ഷീട്ടില്‍ ഡിറ്റിറ്റല്‍ വിവരങ്ങള്‍ ശേഖരിക്കാം സൂക്ഷിക്കാം, എന്ന് കുട്ടിപ്പുറം ഏം ഇ എസ് കോളജിലെ വിദ്യാര്‍ഥി കണ്ടു പിടിച്ചു റെയിന്‍ബോ ടെക്നോള്ലജി എന്നായിരുന്നു ഇതിനു നല്‍കിയ പേര്‍
ലോകപ്രശസ്ത പോപ് ഗായകസംഘമായ അബ്ബ 1982ല്‍ പ്രശസ്തമായ ‘വിസിറ്റേഴ്സ്’ എന്ന ആല്‍ബം പുറത്തിറക്കിയത് സിഡി രൂപത്തിലായിരുന്നു. ഇത് ഗ്രാമഫോണ്‍ ഡിസ്കുകളുടെ യുഗത്തിന്‍റെ അവസാനവും സിഡിയുഗത്തിന്‍റെ ആരംഭവും കുറിച്ചു. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ സിഡികള്‍ക്ക് പുതിയ ആവശ്യക്കാരുണ്ടായി.ഫ്ലൊപ്പിഡിസ്ക്കുകള്‍ക്കു പകരം സിഡികള്‍ വ്യാപകമായി
അബ്ബയ്ക്ക് വേണ്ടി ബേയേഴ്സ് എന്ന സാങ്കേതിക കമ്പനിയാണ് ഡിജറ്റില്‍ രൂപത്തില്‍ സംഗീതം സൂക്ഷിച്ച് കൂടുതല്‍ വ്യക്തതയോടെ കേള്‍പ്പിക്കാന്‍ കഴിയുന്ന സിഡി എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഫിലിപ്സ്, പോളിഗ്രാം എന്നീ കമ്പനികളുമായി സഹകരിച്ച് എണ്‍പതുകളുടെ തുടക്കത്തില്‍ തന്നെ ബേയേഴ്സ് കമ്പനി കോപാക്ട്ഡിസ്ക് എന്ന ആശയം വികസിപ്പിച്ചിരുന്നു
സി ഡി എന്ന ആശയം അവതരിപ്പിക്കുമ്പോല്‍ അത് ഇത്രമാത്രം വ്യാപകമായി മാറുമെന്ന വിചാരിച്ചിരുന്നില്ലെന്ന് ബേയേഴ്സിന്‍റെ മേധാവി ഹാര്‍മട്ട് ലോവര്‍ പറയുന്നു.വിദഗ്ധരായ എന്‍ജിനീയര്‍മാര്‍ പോലും ഇത് വിജയിക്കുന്ന കാര്യം സംശയമാണ് എന്നാണ് ആദ്യം പ്രതികരിച്ചത്, അസാധ്യമായി ഒന്നുമില്ലെന്ന പാഠമാണ് ഇതിലൂടെ മനസിലായതെന്നും ഹാര്‍മട്ട് പറയുന്നു.