നെറ്റു ദുരുപയോഗം ചെയ്യുന്നു

key board
FILEFILE
ഇന്‍റര്‍നെറ്റിന്‍റെ രഹസ്യ സ്വഭാവം ലൈംഗിക കാര്യങ്ങള്‍ക്ക് മറയാകുന്നതായി അമേരിക്കന്‍ ഗവേഷകര്‍. വിനോദത്തിനും വിവരങ്ങള്‍ക്കും നെറ്റിനെ ആശ്രയിക്കുന്നവര്‍ വര്‍ദ്ധിക്കുമ്പോള്‍ തന്നെ ഇ മെയില്‍ വഴി നെറ്റിനു വെളിയില്‍ ലൈംഗിക ചിത്രങ്ങള്‍ അയയ്‌ക്കാന്‍ ആവശ്യപ്പെടുന്നവരും കൂടുകയാണ്.

അമേരിക്കയില്‍ നടന്ന ഒരു പഠനം പറയുന്നത് നാലു ശതമാനത്തില്‍ അധികം കൌമാരക്കാര്‍ക്ക് നഗ്ന ചിത്രങ്ങള്‍ നെറ്റിനു പുറത്തയയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള മെയില്‍ ലഭിച്ചിട്ടുണ്ടെന്നാണ്. പഠനം നടത്തിയ 65 പേരും ഒരിക്കലെങ്കിലും സെക്‍സ് ചിത്രങ്ങള്‍ക്കായി ആള്‍ക്കാര്‍ നെറ്റിലൂടെ സമീപിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ലോകം മുഴുവന്‍ ലക്ഷക്കണക്കിനു കൌമാരക്കാരില്‍ ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നേക്കാമെന്നും പഠനം വ്യക്തമാക്കുന്നു. 10 നും 17 നും ഇടയിലുള്ള 1500 ഇന്‍റെര്‍നെറ്റ് ഉപയോക്താക്കളില്‍ ടെലിഫോണ്‍ ഇന്‍റര്‍വ്യൂ നടത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പഠനം. കൌമാരക്കാരുടെ ലൈംഗിക രംഗങ്ങളുടെ ചിത്രങ്ങള്‍ക്കാണ് കൂട്ടത്തില്‍ കൂടുതല്‍ പ്രിയം.

ഓരോരുത്തരും അവരുടെ ഏറ്റവും അടുത്ത ആള്‍ക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‍റെ ദൃശ്യങ്ങളാണ് ആവശ്യപ്പെടുന്നത്. ഇതില്‍ തന്നെയും സ്വന്തം കൂട്ടുകാരുമായി ബന്ധപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ക്കുള്ള ആവശ്യക്കാരാണ് കൂടുതല്‍. 2005 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഗവേഷകരായ ഡെവിഡ് ഫിംഗെല്‍ഹോര്‍, ജാനിസ് വോളാക്ക് എന്നിവരാണ് പഠനം സംഘടിപ്പിച്ചത്.

WEBDUNIA|
നേരത്തെ നെറ്റിലൂടെ കുട്ടികളില്‍ നടന്നേക്കാവുന്ന ലൈംഗിക ദുരുപയോഗം മുന്‍ നിര്‍ത്തി പഠനം നടത്തിയിട്ടുള്ള ഗവേഷകര്‍ കുട്ടികള്‍ നെറ്റില്‍ വ്യക്തി വിവരങ്ങള്‍ നല്‍കുന്നതിനെ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ പഠനം മുന്‍ നിര്‍ത്തി കൌമാരക്കാരില്‍ പ്രോണോഗ്രാഫിയും ലൈംഗികാതിക്രമങ്ങളും വര്‍ദ്ധിച്ചേക്കാമെന്നും മുന്നറിയിപ്പു നല്‍കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :