അമേരിക്ക സാമൂഹ്യസൈറ്റുകള്‍ക്കു പിന്നാലെ

american teans
FILEFILE
വിവരങ്ങള്‍ക്കും വിനോദങ്ങള്‍ക്കുമായി ലോകം മുഴുവന്‍ ഇന്‍റര്‍നെറ്റ് പരതുമ്പോള്‍ അമേരിക്കന്‍ യുവാക്കള്‍ക്കിടയിലെ ഭ്രമം സാമൂഹ്യ സൈറ്റുകളാണ്. ലൈംഗികതയ്‌ക്കും വിനോദങ്ങള്‍ക്കും സൌഹൃദം പങ്കു വയ്‌ക്കുന്നതിനുമായി നെറ്റ് പരതുന്ന അമേരിക്കന്‍ കൌമാരക്കാരില്‍ 55 ശതമാനം പേരും സാമൂഹ്യ സൈറ്റുകള്‍ക്കു പിന്നാലെ പോകുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

12-17 വയസ്സുകള്‍ക്കിടയിലെ 1000 കൌമാരക്കാര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളില്‍ മൈ സ്പേസിനും ഫേസ് ബോക്‍സിനും അടിപ്പെട്ടവരായിരുന്നു കൂടുതല്‍. പഴയ സുഹൃത്തുക്കളുമായി സൌഹൃദം പങ്കു വയ്‌ക്കുന്നതിനും പുതിയ ചങ്ങാതികളെ കൂട്ടുചെര്‍ക്കുന്നതിനും സാമൂഹ്യ സൈറ്റുകളില്‍ ഏര്‍പ്പെടുന്നവരില്‍ ഒരു നല്ല വിഭാഗം കൌമാരം കഴിഞ്ഞ പെണ്‍ കുട്ടികളുമുണ്ട്.

സ്വന്തം ബ്ലോഗുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം സൈറ്റില്‍ പോസ്റ്റ് ചെയ്യാവുന്ന ടൂള്‍സ് നല്‍കി അമേരിക്കന്‍ യുവതയ്‌ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സാമൂഹ്യ സൈറ്റുകളും സൌകര്യമൊരുക്കി കൊടുക്കുന്നു. ഒരേ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനുള്ള സന്ദേശപ്പെട്ടികളിലൂടെയാണ് നല്ല സുഹൃത്തുക്കളെ അമേരിക്കന്‍ കുട്ടികള്‍ തപ്പിയെടുക്കുന്നത്.

ഏതാനും വര്‍ഷങ്ങളായി യുവാക്കള്‍ക്കിടയിലായിരുന്ന ഭ്രമത്തിലേക്ക് കൌമാരക്കാരും കടന്നത് മൈ സ്പെസില്‍ കൂടിയായിരുന്നു. വിപണന തന്ത്രം മണത്തറിഞ്ഞ സേര്‍ച്ച് എഞ്ചിന്‍ ഭീമന്‍‌മാരും സാമൂഹ്യ സൈറ്റുകള്‍ ആവേശഭരിതമായ യവ്വനത്തിനു മുന്നില്‍ തുറന്നിടുകയാണ്. 15-17 വയസ്സുകള്‍ക്കിടയിലെ പെണ്‍ കുട്ടികളിലാണ് സാമൂഹ്യ സൈറ്റുകളുടെ ഹരം കൂടുതല്‍.

പെണ്‍ കുട്ടികളില്‍ 70 ശതമാനം പേരും ഇത്തരം ഒന്നിലധികം സൈറ്റുകളില്‍ അംഗങ്ങളാണ്. ഇതേ പ്രായത്തിനിടയിലെ 55 ശതമാനം ആണ്‍ കുട്ടികളും സൌഹൃദം പങ്കു വയ്‌ക്കാനായി വിവിധ സാമൂഹ്യ സൈറ്റുകളില്‍ കുടിയേറുന്നു. കൌമാരക്കാരില്‍ 48 ശതമാനം ദിവസം ഒരു തവണയെങ്കിലും സൈറ്റില്‍ കയറുമ്പോള്‍ ഒരു ദിവസം പല തവണ എത്തുന്ന കൌമാരക്കാര്‍ 22 ശതമാനമാണ്.

WEBDUNIA|
സൈറ്റിലൂടെ സൌഹൃദം നില നിര്‍ത്തുകയും കൌമാരം ആഘോഷിക്കുകയും ചെയ്യുന്ന പുതിയ തലമുറ പരസ്പരം കാണുന്നതിനും സമൂഹം സൃഷ്ടിക്കുന്നതിനും പുറമേ ലൈംഗിക കാര്യങ്ങള്‍ കൂടി പങ്കുവയ്‌ക്കപ്പെടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 2006 അവസാനം നടത്തിയ പഠനങ്ങല്‍ക്ക് അനുസൃതമായിട്ടാണ് ഈ വിവരങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :