1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. മാമ്പഴ ഹല്‍വ

How to make Tasteful Mango Halwa | മാമ്പഴ ഹല്‍വ

മാമ്പഴ ഹല്വ
മധുരമുള്ള മാമ്പഴമുള്ള കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കില്‍ ഒന്നു പരീക്ഷിക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മാമ്പഴം - ഒരു കിലോ
നെയ്യ്‌ - ഒരു കപ്പ്‌
മൈദ - രണ്ട്‌ ടീസ്പൂണ്‍
പഞ്ചസാര - അര കിലോ
വെള്ളം - അര കപ്പ്‌
ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം

പാകം ചെയ്യേണ്ട വിധം

മാമ്പഴം, കഷണങ്ങളാക്കി മിക്സിയില്‍ അരയ്ക്കണം. പഞ്ചസാരയില്‍ അരക്കപ്പ്‌ വെള്ളമൊഴിച്ച്‌ പാനിയാക്കുക. പാനിയിലേയ്ക്ക്‌ മാമ്പഴം അരച്ചതിട്ട്‌ നന്നായി തിളച്ച്‌ തുടങ്ങുമ്പോള്‍ മൈദ അല്‍പം വെള്ളത്തില്‍ കലക്കിയതൊഴിച്ച്‌ തുടരെ ഇളക്കണം. വെള്ളം വറ്റി തുടങ്ങുമ്പോള്‍ നെയ്യ്‌ ചേര്‍ത്ത്‌ കൂട്ട്‌ മുറുകിവരുമ്പോള്‍ താഴെയിറക്കി നെയ്യ്‌ മയം പുരട്ടിയ പാത്രത്തില്‍ നിരത്തി മുകളില്‍ അണ്ടിപ്പരിപ്പ്‌ വിതറി തണുക്കുമ്പോള്‍ ഉപയോഗിക്കാം.
About Writer
WEBDUNIA