1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. അട പ്രഥമന്‍

How to make tasteful ada pradhaman? | അട പ്രഥമന്‍

പാചകം
രുചികരമായ അട പ്രഥമന്‍ പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

അട - 250 ഗ്രാം
ശര്‍ക്കര - 600 ഗ്രാം
തേങ്ങ - 2
ഉണക്കമുന്തിരി - 15
അണ്ടിപ്പരിപ്പ് - 15 എണ്ണം
ഏലയ്ക്കാപ്പൊടി - 5
നെയ്യ് - പാകത്തിന്
തേങ്ങാക്കൊത്ത് - കുറച്ച്

പാകം ചെയ്യുന്ന വിധം:

ശര്‍ക്കര ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ശര്‍ക്കര പാനീയമുണ്ടാക്കുക. തേങ്ങ തിരുമ്മി ഒന്നാം പാ‍ല്‍, രണ്ടാം പാല്‍, മൂന്നാം പാല്‍ എന്നിവയെടുത്ത് മാറ്റി വയ്ക്കുക. എന്നിട്ട് അട വേവിച്ച് തണുത്തവെള്ളത്തില്‍ വാര്‍ത്തെടുക്കുക. അതിനുശേഷം അട ശര്‍ക്കരയില്‍ വഴറ്റിയെടുക്കുക. അതിലേക്ക് രണ്ടാം പാലും മൂന്നാം പാലും ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കുക. എന്നിട്ട് ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കുക. നെയ്യ് ചൂടാക്കി ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് പ്രഥമനില്‍ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. രുചിയേറും പ്രഥമന്‍ തയ്യാര്‍.
About Writer
WEBDUNIA