ക്യാരറ്റുകൊണ്ട് രുചികരമായ ഒരു മധുര വിഭവം ഇതാ !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 4 ജനുവരി 2019 (17:51 IST)
നമ്മുടെ നാട്ടിലെ പായസത്തിന്റെ മറ്റൊരു രൂപമാണ് നോർത്ത് ഇന്ത്യയിലെ ഖീർ എന്ന വിഭവം. ഇതിൽ വീട്ടിൽ സിംപിളായി വേഗത്തിൽ ഉണ്ടാക്കാവുന്നതാണ് ക്യാരറ്റ് ബദാം ഖീർ. അധികം ചേരുകളൊന്നും ഇതിനുവേണ്ട. ആവശ്യമായ മിക്കതും വീട്ടിൽ തന്നെ എപ്പോഴും ഉണ്ടാകുന്നവയാണ്.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ഏന്തൊക്കെയെന്ന് നോക്കാം

ക്യാരറ്റ് - രണ്ട് കപ്പ്‌ ഗ്രേറ്റ് ചെയ്തത്.
പാല്‍ - രണ്ട് കപ്പ്‌
പഞ്ചസാര - ഒരു കപ്പ്‌
മില്‍ക്ക് മെയ്ഡ് - അര കപ്പ്‌
ബദാം - അര കപ്പ്‌, കുതിര്‍ത്ത് പേസ്റ്റ് ആക്കിയത്
ഏലക്കാപ്പൊടി - ആവശ്യത്തിന്
ക്യാഷ്യൂനട്സ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന്
നെയ്യ്‌ - രണ്ട് ടേബിള്‍സ്പൂണ്‍

ഇനി ക്യാരറ്റ് ബദാം ഖീർ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

ആദ്യം ചെയ്യേണ്ടത് ക്യാരറ്റ് അൽ‌പം പാൽ ചേർത്ത് വേവിച്ച് നന്നായി അരച്ചെടുത്ത് മാറ്റിവെക്കുക. ശേഷം പാനിൽ അൽ‌പം നെയ്യൊഴിച്ച് ക്യാഷ്യൂനട്ടും കിസ്മിസും വറുത്തുകോരുക. അതേ നെയ്യിലേക്ക് വേവിച്ച് അരച്ചുവച്ചിരിക്കുന്ന ക്യാരറ്റ് ചേർത്ത് വഴറ്റുക.

ചേറുതായൊന്ന് മൂപ്പിച്ച ശേഷം ഇതിലേക്ക് ബാക്കിയുള്ള പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. തിള വന്നു കഴിഞ്ഞാൽ പഞ്ചസാര ചേർക്കാം. ശേഷം ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന ബദാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. കുറുകി വരുമ്പോൾ മിൽക് മെയ്ഡ് ചേർത്ത് ഇളക്കി ഏലക്കാ പൊടി ചേർക്കുക. വിഭവം റെഡി. വറുത്തുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കഴിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!
ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ്. ...

അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും

അകാലവാര്‍ധക്യത്തിലേക്ക് ഈ ശീലങ്ങള്‍ നയിക്കും
പ്രായമാകുന്നത് ഒരു സ്വാഭാവിക രീതിയാണ്. ഇതിന് പലകാരണങ്ങളും പിന്നില്‍ ...

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ ...

നിങ്ങളുടെ ചര്‍മ്മത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ; കാരണം ഈ രോഗമാകാം
പ്രമേഹത്തെ നേരത്തെ കണ്ടുപിടിക്കുക എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ...

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ...

ആവശ്യത്തിന് കൊഴുപ്പ് കഴിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും? ശരീരത്തില്‍ കൊഴുപ്പ് കുറവാണെന്നതിന്റെ ലക്ഷണങ്ങള്‍ നോക്കാം
കൊഴുപ്പ് കഴിക്കുന്നത് നിങ്ങളുടെ തടി കൂട്ടില്ല. മറ്റ് പോഷകങ്ങളെപ്പോലെ, കൊഴുപ്പും ...

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും ...

പല്ലിലെ കറ കാരണം മനസ് തുറന്ന് ചിരിക്കാൻ പോലും കഴിയുന്നില്ലേ? പരിഹാരമുണ്ട്
ചിരിയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണം. മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലെന്ന് ...