ഡിസ്‌പ്ലേയിൽ തന്നെ സ്പീക്കറും 'ജി 8' വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് എൽ ജി

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 4 ജനുവരി 2019 (17:24 IST)
സൌണ്ട് ഓൺ ഡിസ്‌പ്ലേ സ്മാർട്ട്ഫോണിലേക്ക് സന്നിവേഷിപ്പിച്ച് എൽ ജിയുടെ ജി 8 ഉടൻ വിപണിയിലെത്തും. പുതിയ സംവിധാനങ്ങൾ സ്മാർട്ട്ഫോണുകളിൽ അവതരിപ്പിക്കുന്നതിൽ എൽ ജി വളരെ പിന്നിലാണ് എന്ന് പരാതികൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് എൽ ജിയുടെ ജി 8.

കണ്ടക്ഷൻ സ്പീക്കർ എന്നാണ് ഈ സംവിധാനത്തിന്റെ പേര്. ഡിസ്‌പ്ലേക്ക് അടിയിൽ തന്നെ സ്പീക്കർ നൽകി കൂടുതൽ വൈഡ് ആയ ഡിസ്‌പ്ലേ നൽകുന്ന സംവിധാനമാണിത്. ഡി‌സ്‌പ്ലേയിൽ തന്നെ സെൽഫി ക്യാമറയും സജ്ജീകരിച്ചായിരിക്കും വിപണിയിലെത്തുക. 4K റെസലൂഷനാണ് ,ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഫോൺ പൂർണമായും വാട്ടർപ്രൂഫ് ആയിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

ഫോണിനെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. കണ്ടക്ഷൻ സ്പീക്കർ സംവിധാനം നേരത്തെ ഷവോമി സ്മാർട്ട് ഫോണുകളിൽ അവതരിപ്പിച്ചിരുന്നു. സ്മാർട്ട് ടി വികളിലാണ് ഈ സാങ്കേതികവിദ്യ ആദ്യം അവതരിപ്പിച്ചത്. പിന്നീട് വളരെ വേഗം ഇത് സ്മാർട്ട്ഫോണുകളിലേക്കും എത്തുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :