ഓഫറുകളുടെ പെരുമഴ ഒരുക്കി ആമസോണിൽ വിറ്റഴിക്കൽ മേള !

സുമീഷ് ടി ഉണ്ണീൻ| Last Updated: വെള്ളി, 4 ജനുവരി 2019 (15:58 IST)
സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഭാഗമായി ആമസോണിൽ വമ്പൻ ഓഫറുകളുമായി വിറ്റഴിക്കൽ മേള. ആയിരത്തോളം ബ്രാൻഡുകളുടെ രണ്ട് ലക്ഷത്തോളം വരുന്ന ഉത്പന്നങ്ങൾക്കാണ്
ഓഫറിന്റെ ഭാഗമായി വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 23 അർധാരാത്രി വരെ ലഭ്യമാണ്.

ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡാ, ടൈമെക്‌സ്, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്‌കൈബാഗ്‌സ്, എന്നീ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ വലിയ വിലക്കുറവിൽ ഓഫറിലൂടെ ലഭ്യമാകും. 5000 രൂപക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 1000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്.

ഈ ഓഫറിനു പുറമെ സിറ്റി ബാങ്കിന്റെ ഡെബിറ്റ് ക്രഡിന്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 15 ശതമാനം ഇൻസ്റ്റൻ ക്യാഷ്ബാക്കും ഓഫറിന്റെ ഭാഗമായി ആമസോൺ നൽകുന്നുണ്ട്. ആമസോണിന്റെ ഫാഷൻ ഉത്പന്നങ്ങളാണ് ഈ ഓഫറുകൾ വഴി വാങ്ങാനാവുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :