ബഷീറിനെപ്പറ്റി സ്വന്തം നൂലന്‍

Mt Vasudevan Nair
WDWD

എം.ടി. വാസുദേവന്‍നായര്‍ ബഷീറിനെപ്പറ്റി : എന്നെപ്പറ്റി അതിശയോക്തി കലര്‍ന്ന കഥകളുണ്ടാക്കുന്നത് എന്നും ബഷീറിന് ഒരു വിനോദമായിരുന്നു. സൗകര്യത്തില്‍ വീണു കിട്ടുന്ന കഥകളിലെല്ലാം നായകനോ പ്രതിനായകനോ ആക്കി എന്നെ കയറ്റും. ഇടയ്ക്കിടയ്ക്ക് തമാശപ്പേരുകളിട്ട് അതിനു പ്രചാരം കൊടുക്കും

അതില്‍പ്പെട്ടതാണ് നൂലന്‍ വാസു, കഠാര വാസു തുടങ്ങിയവ. ഈ ശകാരങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമിടയ്ക്ക് വല്ലപ്പോഴും പറയുന്ന നല്ല വാക്കുകള്‍ പൊന്‍നാണയങ്ങള്‍ പോലെ ഞാന്‍ ഉള്ളില്‍ ഒളിപ്പിച്ചു. ഏകാന്തതയില്‍ അത് പുറത്തെടുത്ത് അഭിമാനിച്ചു.

ഈ മനുഷ്യന്‍ എനിക്കാരാണ്? എന്‍റെ സാഹിത്യജീവിതത്തില്‍ എനിക്കദ്ദേഹം ഒരു താങ്ങോ തണലോ ആയിട്ടില്ല. ബഷീറിയന്‍ സാഹിത്യത്തിന്‍റെ ചുവടുപിടിച്ച് ഒന്നും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യന്‍ എന്‍െറ ഹൃദയത്തില്‍ കാലപുരുഷനെപ്പോലെ വളര്‍ന്നു നിറഞ്ഞുനില്‍ക്കുന്നു. എന്തുകൊണ്ട്?
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :