റവന്യൂകമ്മി 2010ഓടെ ഇല്ലാതാകും - മന്ത്രി

Dr. Thomas Isac
KBJWD
സംസ്ഥാനത്ത് 2010 ഓടെ റവന്യൂ കമ്മി പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ സബ് ട്രഷറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേക്കാലത്തിനിടയില്‍ റവന്യൂ കമ്മി ഏറ്റവും കൂടുതല്‍ കുറയ്ക്കാന്‍ കഴിഞ്ഞത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ്. എ.ജിയുടെ റിപ്പോര്‍ട്ട് പ്രകരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റവന്യൂ കമ്മി രണ്ട് ശതമാനമാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ ഏറ്റവും കുറഞ്ഞ റവന്യൂ കമ്മിയാണിത്. ഇങ്ങനെ പോയാല്‍ 2010 ആകുമ്പോഴേയ്ക്കും റവന്യൂ കമ്മി ഇല്ലാതാകും. അതോടെ ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനൊന്നും കടം വാങ്ങേണ്ട അവസ്ഥ മാ‍റും. പുതിയ ട്രഷറി ഉണ്ടാക്കാനും റോഡ് പണിയാനുമൊക്കെ സാധിക്കും.

വായ്പകളുടെ നല്ലൊരു ശതമാനം ശമ്പളം, പെന്‍ഷന്‍ എന്നിവ കൊടുക്കാനാണ് ഉപയോഗിക്കുന്നത്. ഇതാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ട്രഷറികളില്‍ സ്ഥിരനിക്ഷേപം നടത്തി ജനങ്ങള്‍ നാടിന്‍റെ വികസനത്തിന് പങ്കാളികളാകണം. ട്രഷറി നിയന്ത്രണം നിക്ഷേപങ്ങള്‍ക്കും ഏര്‍പ്പെടുത്തുമെന്ന ആശങ്ക വേണ്ട.

കോഴിക്കോട് | M. RAJU| Last Modified ശനി, 19 ജനുവരി 2008 (16:06 IST)
സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അവരുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :