ഹാമില്‍ട്ടന്‍റെ കരാര്‍ നീട്ടി

haamilton
PROPRO
ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ സീസണില്‍ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടണ്‍ നടത്തിയ മികച്ച പ്രകടനം ബ്രിട്ടീഷ് കമ്പനിയായ മക്‍ലാറനു നല്‍കിയ തൃപ്തി ചില്ലറയല്ല. അഞ്ചു വര്‍ഷത്തേക്ക് തങ്ങളുടെ മതിലില്‍ ഹാമില്‍ട്ടണെ തളച്ചിട്ടിരിക്കുകയാണ് ബ്രിട്ടീഷ് എഫ് വണ്‍ ടീം.

അഞ്ചു വര്‍ഷത്തെ പുതിയ കരാറിലാണ് യുവ താ‍രമായ ഹാമില്‍ട്ടണുമായി കമ്പനി ഒപ്പു വച്ചത്. ഫോര്‍മുല വണ്‍ മത്സരങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷമായിരുന്നു ഹാമില്‍ട്ടണ്‍ അരങ്ങേറ്റം തന്നെ നടത്തിയത്. പുതിയ കരാര്‍ പ്രകാരം ഹാമില്‍ട്ടണ്‍ 2012 വരെ മക്ലാറനില്‍ തുടരും. കഴിഞ്ഞ സീസണില്‍ ഫെരാരിയുടെ റൈക്കോണനു പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയ ഹാമില്‍ട്ടണ്‍ ടീമംഗം ഫെര്‍ണാണ്ടോ അലോണ്‍സോയുമായി ഉണ്ടാക്ക്ഇയ വിവാദങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചിരുന്നു.

പുതിയ സീസണില്‍ സ്പാനിഷ് താരത്തെ കൈവിട്ട മക്‍ലാരന്‍ കോവളൈനനെയാണ് അലോണ്‍സോയ്‌ക്ക് പകരമായി കൊണ്ടു വന്നിരിക്കുന്നത്. അരങ്ങേറ്റ റേസില്‍ തന്നെ തന്‍റെ പ്രതിഭയും കഴിവും ബോധ്യപ്പെടുത്തിയ ഹാമില്‍ട്ടണുമായി ഉണ്ടാക്കിയ പുതിയ കരാര്‍ പ്രകാരം എതിരാളികള്‍ക്ക് ഏതാനും സീസണ്‍ കൂടി വെല്ലുവിളി നല്‍കാമെന്ന പ്രതീക്ഷയിലാണ് മക്‍ലാരന്‍. ബ്രിട്ടനിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന മക്ലാരന്‍ ഡ്രൈവര്‍ പുതിയ കരാര്‍ ഒപ്പു വച്ചിരിക്കുന്നത് ഒരു വര്‍ഷം 10 ദശലക്ഷം പൌണ്ടിന്‍റേതാണ്.

ലണ്ടന്‍:| WEBDUNIA|
പ്രീമിയര്‍ ലീഗ് കളിക്കാര്‍ക്ക് ലഭിക്കുന്നതു പോലെ ആഴ്‌ചയില്‍ 200,000 പൌണ്ട് വീതം ലഭിക്കും. എന്നിരുന്നാലും സാമ്പത്തികം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മക്‍ലാരന്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഹാമില്‍ട്ടന്‍റെ അരങ്ങേറ്റം സാമ്പത്തികമായി കമ്പനിയെ ഏറെ മെച്ചപ്പെടുത്തിയെന്ന് ബോസ്സ് റോണ്‍ ഡെന്നിസ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :