പത്മരാജന്‍റെ തിരക്കഥകളില്‍ നിന്ന്

WEBDUNIA|

കളളന്‍ പവിത്രന്‍

നേരം പുലരുന്നു.

കളളന്‍ പവിത്രന്‍റെ വീട് , ഒരു മുറി. പവിത്രന്‍ ഉടുതുണി അഴിച്ചി തലമുടി ഉറക്കമാണ്.

ജാനകി : ദേ ഉറക്കവാണോ ?

പുതപ്പിനുളളില്‍ നിന്ന് പവിത്രന്‍.

അല്ല .

ജാനകി പവിത്രനെ പിടിച്ചു കുലുക്കി മുഖത്തു നിന്നും തുണി വലിച്ചുമാറ്റി. പവിത്രന്‍ കാല്‍ക്കീഴില്‍ കൈയും തിരുകി സുഖം പിടിച്ച കിടപ്പിലാണ്. അയാള്‍ ലേശമൊരസുഖത്തോടെ ജാനകിയെ നോക്കി. അയാളുടെ കാഴ്ചപ്പാടില്‍ ജാനകിയുടെ പിറകില്‍ ചിത്രനും , വിചിത്രനും. അവര്‍ സ ്കൂളിലേക്കു പോകാനുളള വേഷത്തിലാണ്, ചവുണ്ട,കഞ്ഞിപ്പശ പുരണ്ട കുപ്പായങ്ങള്‍.

ജാനകി : (പിളേളരോടായി) ങാ, എന്താ വേണ്ടെന്നു വെച്ചാ പറയിനെടാ.

പിളേളര്‍ പരുങ്ങി നിന്നു.

പവിത്രന്‍: എന്താടാ ?

പിളേളര്‍ പരസ്പരം നോക്കി.

ജാനകി : എടാ ചിത്രാ-

മൂത്തമകന്‍ അമ്മയെ നോക്കി.

ജാനകീ : നീ പറ-

ചിത്രന്‍ : ഇന്നു സ്റ്റാന്പിന്‍റെ കാശു കൊടുക്കണം.

പവിത്രന്‍ : സ്റ്റാന്പോ ? എന്തോന്നു സ്റ്റാന്പ് ?

ചിത്രന്‍ : ഷെയരോഗ സ്റ്റാന്പ്

പവിത്രന്‍ ഭാര്യയെ ശ്രദ്ധിച്ചു.

പവിത്രന്‍ : ആ - നാളെ കൊടുക്കാംന്നു പറ.

ചിത്രന്‍ : ഇന്നു കൊടുക്കണം.

പവിത്രന്‍ : ഇല്ലല്ലോ ?....

ചിത്രന്‍ മറുപടി പറഞ്ഞില്ല, വിരണ്ടു നിന്നു.

വിചിത്രന്‍ : ഇല്ലേല്‍ പളളുക്കൂടത്തി കേറ്റുകേല്ലാ ...

പവിത്രന്‍ എഴുന്നേറ്റിരുന്നു. അവന്‍ ഒരു ബീഡി കൊളുത്തി ജാനകിയോടായി:

നിന്‍റെ കയ്യീ കാശൊണ്ടോ?

ജാനകി : (മന്ദഹസിച്ച) എന്‍റൈലൊണ്ട്.

പവിത്രന്‍ : (ശുണ്ഠിയോടെ) എന്നാലങ്ങ് എടുത്തു കൊടുത്തൂടെ? കാലത്തെ ഒരു വലിയ പൊണ്ണക്കാര്യം പോലെ ക്ഷെയരോഗ സ്റ്റാന്പ്.

പിളേളര്‍ വിരണ്ടു നിന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :