ഇന്ധനവര്‍ദ്ധന: ‘ഫിഗോ’യ്ക്ക് പ്രിയം ഏറുന്നു

ചെന്നൈ| WEBDUNIA|
PRO
അടിയ്ക്കടിയുണ്ടാകുന്ന ഇന്ധന വര്‍ദ്ധന ഫോര്‍ഡ് ഫിഗോയ്ക്ക് പ്രിയം വര്‍ദ്ധിപ്പിക്കുന്നു. മികച്ച ഇന്ധനക്ഷമതയാണ് ഈ മോഡലിന്‍റെ ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി കൂട്ടുന്നത്. കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകളും ഈ മോഡലിനായി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ നേപ്പാള്‍, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ബഹറിന്‍, കെനിയ എന്നിവിടങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുന്ന ഫിഗോയ്ക്ക് അംഗോള, ടാന്‍സാനിയ, ബെര്‍മുഡ, ഘാന, യു എ ഇ, സിംബാബ്‌വെ, സാംബിയ എന്നിവിടങ്ങളിലേക്കാണ് പുതുതായി കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചത്.

വില്‍പ്പനയില്‍ 53 ശതമാനം നേട്ടം കൈവരിച്ച് ലക്ഷം യൂണിറ്റ് പൂര്‍ത്തിയാക്കിയും ഫിഗോ മിടുക്ക് കാട്ടി. ജൂണ്‍ മാസത്തില്‍ 9145 കാറുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ആറുമാസത്തിനുള്ളില്‍ ഉണ്ടായ വില്‍പ്പനയേക്കാള്‍ അറുപതിനായിരത്തിലധികം കാറുകളാണ് ഈ വര്‍ഷം അതേ കാലയളവില്‍ വിറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :