ചെന്നൈയുടെ എതിരാളികള്‍ മുംബൈയോ ബാംഗ്ലൂരോ?

ചെന്നൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണില്‍ ഫൈനല്‍ ബര്‍ത്ത് ലക്‍ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും ഇന്ന് ഏറ്റുമുട്ടും. പോയന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂ‍ര്‍ ഒന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ആദ്യപ്ലേ ഓഫില്‍ പരാജയപ്പെട്ടിരുന്നു. പക്ഷേ ലീഗ് വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തിയ ടീമുകള്‍ ഒറ്റ പരാജയം കൊണ്ട് പുറത്താകരുതെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്ലേ ഓഫ് സമ്പ്രദായത്തിന്റെ പിന്തുണയിലാണ് ഫൈനലില്‍ ബര്‍ത്തിനായി പോരാടാന്‍ ബാംഗ്ലൂരിന് ഒരവസരം കൂടി ലഭിച്ചത്.

എന്നാല്‍ രണ്ടാം പ്ലേ ഓഫ് എലിമിനേഷനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനല്‍ ബര്‍ത്തിന് വേണ്ടി മൂന്നാം പ്ലേ ഓഫില്‍ കളിക്കാനിറങ്ങുന്നത്. മുംബൈയോട് പരാജയപ്പെട്ട കൊല്‍ക്കത്ത ഈ ഐ പി എല്ലില്‍ നിന്ന് പുറത്തായിരുന്നു.

സച്ചിന്‍, അമ്പാട്ടി റായുഡു,രോഹിത് ശര്‍മ്മ, അഡ്രിയാന്‍ ബ്ലിസാര്‍ഡ്, മലിംഗ, ഹര്‍ഭജന്‍ ,വാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് മുംബൈയുടെ കരുത്ത്. എന്നാല്‍ ബാംഗ്ലൂര്‍ പ്രതീക്ഷയര്‍പ്പിക്കുക ക്രിസ്‌ ഗെയ്‌ലിലായിരിക്കും. വിരാട് കോഹ്‌ലി സഹീര്‍ ഖാന്‍, വെട്ടോറി, അഭിമന്യു മിഥുന്‍, എസ്‌ അരവിന്ദ്‌ എന്നിവരും ബാംഗ്ലൂരിന് കരുത്താകും. ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്നവര്‍ നാളെ ഫൈനലില്‍ ചെന്നൈയോട് ഏറ്റുമുട്ടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :