ചെന്നൈ തന്നെ ചാമ്പ്യന്‍‌മാര്‍

ചെന്നൈ| WEBDUNIA|
PRO
PRO
ഐ പി എല്‍ നാലാം സീസണിലും ചെന്നൈ സൂ‍പ്പര്‍ കിംഗ്സ് തന്നെ ചാമ്പ്യന്‍‌മാര്‍. ശനിയാഴ്ച എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ചെന്നൈ 58 റണ്‍സിന് പരാജയപ്പെടുത്തിയാണ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ഐ പി എല്‍ കിരീടം നിലനിര്‍ത്തിയത്.

ടോസ് നേടിയ ചെന്നൈ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ മുരളി വിജയും(95) മൈക്ക് ഹസ്സിയും(63) ചേര്‍ന്നു നേടിയ 159 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ചെന്നൈക്ക് നല്‍കിയത്.ധോണി 13 പന്തുകളില്‍ നിന്ന് 22 റണ്‍സ് എടുത്തു. നിശ്ചിത ഓവറില്‍ ചെന്നൈ അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 205 റണ്‍സ് എടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന്റെ ക്രിസ്‌ ഗെയ്‌ല്‍ പൂജ്യത്തിനു പുറത്താക്കി അശ്വിന്‍ ഞെട്ടിച്ചു. ഗെയ്‌ലിനെ അശ്വിന്റെ പന്തില്‍ ധോണി പിടികൂടുകയായിരുന്നു.മായങ്ക്‌ അഗര്‍വാളിനെയും അശ്വിന്‍ തന്നെയാണ് പുറത്താക്കിത്. വിരാട്‌ കോഹ്‌ലിയും (32 പന്തില്‍ 35)യും സൗരഭ്‌ തിവാരിയും (34 പന്തില്‍ പുറത്താകാതെ 42) പൊരുതിനോക്കിയെങ്കിലും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല. മൂന്നു മുന്‍ നിര വിക്കറ്റുകളെടുത്ത ആര്‍ അശ്വിനാണ്‌ ബാംഗ്ലൂരിനെ വിജയത്തില്‍ നിന്ന് തടഞ്ഞത്. 206 റണ്‍സ് വിജയലക്‍ഷ്യം പിന്തുടര്‍ന്ന നിശ്ചിത ഓവറില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :