ശ്രീശാന്ത് ടെസ്റ്റ് ടീമില്‍, സച്ചിനും യുവിയും ഇല്ല

ചെന്നൈ| WEBDUNIA|
വെസ്റ്റ്‌ ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സുരേഷ് റെയ്‌നയാണ് ഏകദിന - ട്വന്‍റി20 ടീമിന്‍റെ നായകന്‍. ടെസ്റ്റ് ടീമിനെ എം എസ് ധോണി നയിക്കും. മലയാളി താരം എസ് ശ്രീശാന്ത് ടെസ്റ്റ് ടീമില്‍ ഇടം നേടി. അതേസമയം, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൌതം ഗംഭീര്‍, യുവരാജ് സിംഗ് എന്നിവര്‍ ടീമിലില്ല.

ടെസ്റ്റ് ടീം വൈസ് ക്യാപ്ടനായി വി വി എസ് ലക്‍ഷ്മണിനെയും ഏകദിന - ട്വന്‍റി 20 ടീം വൈസ് ക്യാപ്ടനായി ഹര്‍ഭജന്‍ സിംഗിനെയും തെരഞ്ഞെടുത്തു. ജൂണ്‍ നാലിനാണ് വിന്‍ഡീസ് പര്യടനം തുടങ്ങുന്നത്.

ഏകദിന - ട്വന്‍റി20 ടീം: സുരേഷ്‌ റെയ്ന(ക്യാപ്റ്റന്‍), ആര്‍ അശ്വിന്‍, എസ്‌ ബദരിനാഥ്‌, ഹര്‍ഭജന്‍ സിംഗ്(വൈസ്‌ ക്യാപ്റ്റന്‍), വിരാട്‌ കോഹ്‌ലി, പ്രവീണ്‍ കുമാര്‍, അമിത്‌ മിശ്ര, മുനാഫ്‌ പട്ടേല്‍, പാര്‍ഥിവ്‌ പട്ടേല്‍, യൂസഫ്‌ പഠാന്‍, വൃദ്ധിമാന്‍ സാഹ, ഇശാന്ത്‌ ശര്‍മ, രോഹിത്‌ ശര്‍മ, വിനയ്‌ കുമാര്‍, മനോജ്‌ തിവാരി, ശിഖര്‍ ധവാന്‍.

ടെസ്റ്റ്‌ ടീം: എം എസ്‌ ധോണി (ക്യാപ്റ്റന്‍), വി വി എസ്‌ ലക്ഷ്മണ്‍(വൈസ്‌ ക്യാപ്റ്റന്‍), മുരളി വിജയ്‌, അഭിനവ്‌ മുകുന്ദ്‌, രാഹുല്‍ ദ്രാവിഡ്‌, വിരാട്‌ കോഹ്‌ലി, എസ്‌ ബദരിനാഥ്‌, ഹര്‍ഭജന്‍ സിങ്‌, ഇഷാന്ത്‌ ശര്‍മ, എസ്‌ ശ്രീശാന്ത്‌, അമിത്‌ മിശ്ര, പ്രഗ്യാന്‍ ഓ‍ജ, സഹീര്‍ഖാന്‍, മുനാഫ്‌ പട്ടേല്‍, സുരേഷ്‌ റെയ്ന, പാര്‍ഥിവ്‌ പട്ടേല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :