അനുബന്ധ വാര്‍ത്തകള്‍
- പൊലീസിന്റെ പിടിവീഴില്ല, ഇക്കാര്യങ്ങൾ ഇനി ഗൂഗിൾ മാപ്പ് പറഞ്ഞുതരും !
- നമ്മൾപോലുമറിയാതെ നമ്മളെ സാവധാനത്തിൽ കൊല്ലുകയാണ് സുഗന്ധം പരത്തുന്ന മെഴുകുതിരികൾ !
- ആൻലിയയുടെ മരണത്തിന് കാരണം പൊലീസിന് നൽകാനായി തയ്യാറാക്കി വച്ചിരുന്ന പരാതി ജസ്റ്റിനും കുടുംബവും കണ്ടതോ ?
- കണ്ണീർവാർത്തുകൊണ്ട് കടലാസിൽ സങ്കടങ്ങൾ കുറിച്ചിടുന്ന പെൺകുട്ടി, ചുറ്റും അക്രമിക്കാനായി ഉയരുന്ന കൈകൾ; മരിക്കുന്നതിന് മുൻപ് ആൻലിയ വരച്ച ചിത്രത്തിലുണ്ട് അനുഭവിച്ച പീഡനങ്ങളുടെ നേർചിത്രം !
- വെള്ളരിക്ക മതി ചർമം യുവത്വത്തുടിപ്പോടെ തിളങ്ങാൻ !
കൂടുതൽ സുന്ദരനായി വാഗൺ ആർ എത്തി, വില 4.19 ലക്ഷം മുതൽ !
ഡല്‍ഹി: വാഗൺ ആറിന്റെ പുത്തൻ മോഡലിനെ മാരുതി സുസൂക്കി വിപണിയിൽ അവതരിപ്പിച്ചു. വാഗൺ ആറിന്റെ മൂന്നാം തലമുറ പതിപ്പാനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് പുത്തൻ വാഗൺ ആറിന്റെ വിവിധ വേരിയന്റുകളുടെ വിപണി വില.
ടോള്‍ബോയ് ഡിസൈനിൽ തന്നെയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിൽ കൂടുതൽ സുന്ദരനായാണ് പുതിയ വാഗൺ ആറിന്റെ വരവ്. മുന്നിലെ ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്. പഴയതിൽനിന്നും കൂടുതൽ കോംപാക്ട് ആയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.
മരുതി സുസൂക്കിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പൂതിയ വാഗൺ ആർ ഒരുക്കിയിരിക്കുന്നത്. പുതിയ വാഗൺ ആറിന് 3395 എം എം നീളവും, 1475 എം എം വീതിയും, 1650 എം എം ഉയരവും ഉണ്ട്. 2460 മില്ലി മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്. ഇന്റീരിയറിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ നൽകിയിട്ടുണ്ട് പഴയതിൽ നിന്നും കൂടുതൽ സ്പേഷ്യസ്വാണ് ഇന്റീരിയർ.
67 ബിഎച്ച്പി കരുത്തും 90 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള 1.0 ലിറ്റര്‍ K10 B പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി വാഗൺ ആറിൽ തുടിക്കുന്ന എഞ്ചിൻ. വഗൺ ആർ 2018 മോഡലിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്‌മിഷനുകളിൽ വാഹനം ലഭ്യമായിരിക്കും.