ആൻ‌ലിയയുടെ മരണത്തിന് കാരണം പൊലീസിന് നൽ‌കാനായി തയ്യാറാക്കി വച്ചിരുന്ന പരാതി ജസ്റ്റിനും കുടുംബവും കണ്ടതോ ?

Last Modified വ്യാഴം, 24 ജനുവരി 2019 (14:41 IST)
ബംഗളുരുവിലേക്ക് ഇന്റർവ്യുവിനായി പുറപ്പെട്ട യുവതിയെ പിന്നീട് കണ്ടത് ആലുവ പുഴയിൽ മൃതദേഹമായി. മരണത്തിൽ ആകെ ദുരൂഹതകൾ നില നിൽക്കുമ്പോഴും നാലു മാസങ്ങൾക്കിപ്പുറവും ദുരൂഹതകൾക്ക് മറുപടി ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു പാട് ചോദ്യങ്ങളാണ് ആൻലിയയുടെ മരണത്തെക്കുറിച്ച് ഉയരുന്നത്.

ബംഗളുരുവിലേക്ക് വണ്ടി കയറ്റി വിട്ടു എന്നാണ് ആൻലിയയുടെ ഭർത്താവ് ജസ്റ്റിന് പൊലീസിനോട് പറഞ്ഞത്. അങ്ങനെയെങ്കിൽ ആൻലിയയുടെ മൃതദേഹം എങ്ങനെ ആലുവ പുഴയിൽ വന്നു ? ജസ്റ്റിൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് ആൻ‌ലിയയെ റെയിൽ‌വേ സ്റ്റേഷനിൽ നിന്നും കാണാതായി എന്നാണ് അങ്ങനെയെങ്കിൽ ആൻ‌ലിയയെ ബംഗളുരുവിലേക്ക് വണ്ടി കയറ്റിവിട്ടു എന്ന് പറയുന്നതിലെ യാഥാർത്ഥ്യം എന്താണ് ?

ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന യാതനകളെക്കുറിച്ച് തന്നെ സ്വന്തം കൈപ്പടയിൽ ഡയറിയിൽ എഴുതിയിരുന്നു. അതിപ്പോൾ ഭർത്താവ് ജസ്റ്റിനും വീട്ടുകാർക്കുമെതിരെ സംസാരിക്കുന്ന തെളിവായി മാറുകയാണ്. തന്നെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തും എന്ന് ആൻലിയ ഭയപ്പെട്ടിരുന്നതായി ഡയറിയിനിന്നും വ്യക്തമാണ്. മരിക്കുന്നതിന് തൊട്ടുമുൻപായി ആൻലിയ സഹോദരനയച്ച സന്ദേശത്തിലും പറഞ്ഞെരുന്നത് ജസ്റ്റിനും അമ്മയും ചേർന്ന് തന്നെ കൊലപ്പെടുത്തും എന്നാണ്.

ആ സന്ദേശത്തിൽ താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പൊലീസിന് നൽകാനായി തയ്യാറാക്കിയ പരാതിയെക്കുറിച്ചും പറയുന്നുണ്ട്. ഈ പരാതിയാവാം ഒരുപക്ഷേ ആൻലിയയെ മരണത്തിലേക്ക് തള്ളിവിട്ടത്. പൊലീസിന് നൽകാനായി ആൻലിയ തയ്യാറാക്കി വച്ചിരുന്നത് 18 പേജുകളുള്ള പരാതിയായിരുന്നു. എന്നാൽ ഈ പരാതി പൊലീസിന് മുന്നിൽ എത്തിയില്ല.

താൻ അനുഭവിച്ചിരുന്ന ക്രൂരതകളുളെല്ലാം വിശദമായി തന്നെ ആൻലിയ പരാതിയിൽ എഴുതിയിരുന്നു. ജോലി നഷ്ടമായത് അറിയിക്കാതെയാണ് ജസ്റ്റിന് തന്നെ വിവാഹം ചെയ്തത്. വീട്ടിലെത്തിയ തന്നെ മാനസികമയും ശാരികമായും പീഡിപ്പിക്കുകയാണ് ജസിറ്റും കുടുംബവും ചെയ്തത് എന്ന് ആൻലിയ പരാതിയിൽ പറയുന്നുണ്ട്.

നേഴ്സിംഗിൽ എം എസ് സി എടുക്കുക എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അതിനായി ജോലി രാജി വച്ചപ്പോൽ തന്നെ അപമാനിച്ചു. സർട്ടിഫിക്കറ്റുകൾ വ്യാജമായി നേടിയതാണ് എന്നുപോലും പറഞ്ഞു. തനിക്ക് മാനസിക രോഗം ഉണ്ടെന്ന് വരുത്തി തിർക്കാൻ ഭർതൃവീട്ടുകാർ ശ്രമം നടത്തുന്നതായും ആൻലിയ പരാതിയിൽ പറഞ്ഞിരുന്നു.

വലിയ പീഡനങ്ങളിലൂടെയാണ് ഇപ്പോൾ കടനുപോകുന്നത്. ജസ്റ്റിനെയും കുടുംബത്തെയും പേടിക്കാതെ ജീവിക്കണം എന്റെ വീട്ടുകാർ നാട്ടിലില്ല, സഹായികാൻ വേറാരുമില്ല. ഈ പരാതി ദയാപൂർവം പരിഗണിക്കണം എന്നാണ് പരാതിയുടെ അവസാനമായി ആൻലിയ എഴുതിയിരുന്നത്. ഈ പരാതിയിലെ വിവരങ്ങൾ പുറത്തുവന്നാൽ ജസ്റ്റിനും കുടുംബവും അഴിക്കുള്ളിൽ ആകുമ്മെന്ന് ഉറപ്പാണ്.

ആൻലിയയുടെ മരണാനന്തര ചടങ്ങുകളിൽ ജസ്റ്റിനും കുടുംബവും പങ്കെടുത്തിരുന്നില്ല. ആൻലിയയുടെ കുഞ്ഞിനെപ്പോലും മൃതദേഹം കാണിച്ചില്ല. കാര്യങ്ങൾ തന്റെ നേരെ തിരിയുന്നു എന്ന് കണ്ടതോടെ ജസ്റ്റിൻ ഒളിവിൽ പോവുകയും ചെയ്തു. ഇതൊക്കെയാണ് ആൻലിയയുടേത് ആത്മഹത്യയല്ല കൊലപാതകമാണ് എന്നതിന് സാധ്യത വർധിപ്പിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :