ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോളുണ്ടാക്കി എന്നെ പോപ്പുലറാക്കിയ ട്രോളർമാർക്ക് നന്ദി: അരുൺ ഗോപി

Last Modified വ്യാഴം, 24 ജനുവരി 2019 (15:51 IST)
അരുൺ ഗോപിയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഇരുപത്തിയൊന്നാം നുറ്റാണ്ട്. രാമലീലയുടെ വിജയത്തിനു ശേഷം പ്രണവ് മോഹൻലാലിനെയാണ് അരുൺ ഗോപി നായകനാക്കിയത്. മലയാളക്കര ഒന്നടങ്കം സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

ചിത്രം നാളെ 25 ന് റിലീസിനെത്തുകയാണ്. തന്നെ പോപ്പുലര്‍ ആക്കുന്ന ട്രോളന്മാര്‍ക്കും അല്ലാത്തവര്‍ക്കും നന്ദി പറഞ്ഞ് അരുണ്‍ ഗോപി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്.

പ്രിയപെട്ടവരെ... നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങള്‍ ഒന്നുമില്ല. ആരുടേയും തലയില്‍ അമിതഭാരം തരുന്നതുമില്ല. എന്റെ പരിമിതികളില്‍ നിന്നും ഒരുപാട് സ്‌നേഹത്തോടെ സൃഷ്ടിക്കാന്‍ ശ്രമിച്ച ഒരു സിനിമയാണ് ഇത്! ആരെയും നിരശാരാക്കില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടു പേരോടു നന്ദി ഉണ്ട് വാക്കുകളില്‍ ഒതുക്കാന്‍ കഴിയാത്ത നന്ദി.. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ പേരിലാക്കി ട്രോള്‍ ചെയ്തു എന്നെ പോപ്പുലര്‍ ആക്കുന്ന എന്‍ നെഞ്ചില്‍ കുടിയിരിക്കും എന്റെ ട്രോളന്മാര്‍ക്കും നന്ദി..!! എല്ലാവരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാര്‍ത്ഥനയോടെ സ്‌നേഹത്തോടെ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :