എണ്ണ വില വീണ്ടും ഇടിഞ്ഞു

ലണ്ടന്‍| vishnu| Last Modified ഞായര്‍, 11 ജനുവരി 2015 (13:08 IST)
വീണ്ടും ബാരലിന് 50 ഡോളറില്‍ താഴെയെത്തി. ബ്രെന്‍ഡ് ക്രൂഡ് വില വെള്ളിയാഴ്ച 48.90 ഡോളര്‍ വരെ താഴ്ന്നു. 2009 ഏപ്രിലിനു ശേഷമുള്ള കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ക്രൂഡ് ഓയില്‍ വ്യാപാരം ഇന്ന് തുടങ്ങിയത്. യുഎസില്‍ വില 47.16 ഡോളര്‍ വരെ എത്തി.

തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയാണ് വില കുറയുന്നത്. വില 50 ഡോളറില്‍ താഴെ എത്തിയെങ്കിലും പിന്നീട് ഉയര്‍ന്ന് 50.11 ല്‍ അവസാനിച്ചു.
കഴിഞ്ഞയാഴ്ച എണ്ണ വിലയില്‍ 11% ഇടിവാണ് നേരിട്ടത്. യുഎസില്‍ എണ്ണ ഖനനം നടത്തുന്ന റിഗുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ വാരം നേരിട്ടത്. 1991 ന് ശേഷമുള്ള കുറഞ്ഞ നിലവാരത്തിലെത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :