പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും

ന്യൂഡല്‍ഹി:| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (12:57 IST)
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ കുറച്ചേക്കും.
എണ്ണവില അവലോകനം ചെയ്യുന്നതിനുള്ള എണ്ണകമ്പനികളുടെ യോഗം ഇന്ന് ചേരും. വിലക്കുറവ് സംബന്ധിച്ച തീരുമാനം ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രൂഡോയില്‍ ഇറക്കുമതിയില്‍ ബാരലിന് പത്ത് ഡോളര്‍ വരെയാണ് മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുറവ് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെട്രോളള്‍ വില 45 രൂപയായും ഡീസല്‍ വില 40 രൂപയായും കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ എണ്ണവില്പനയിലൂടെ ഇപ്പോള്‍ കിട്ടുന്ന ലാഭത്തിലൂടെ പാചക വാതക സബ്‌സിഡി ബാധ്യത ഘട്ടഘട്ടമായി ഒഴിവാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അതിനാല്‍ വലിയതോതിലുള്ള ഒരു വിലക്കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കരുതപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :