പാകിസ്ഥാന് ഗുഡ് സര്‍ട്ടിഫിക്കറ്റില്ല, എന്നാലും പണം കൊടുക്കും: യു‌എസ്

വാഷിങ്ടണ്‍| vishnu| Last Updated: ചൊവ്വ, 6 ജനുവരി 2015 (12:19 IST)
ഭീകരരെ അമര്‍ച്ച ചെയ്യുന്നതിന് പാക്കിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ചു. ഭീകരവാദത്തിനെതിരെയുള്ള പാകിസ്ഥാന്റെ പോരാട്ടത്തില്‍ തൃപ്തി പ്രകടിപ്പിച്ച അമേരിക്ക ഇതിനായി പതിനായിരം കോടിയോളം രൂപ
ആ രാജ്യത്തിന് നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ 2013ല്‍ പാക്കിസ്ഥാന് യുഎസ് സാമ്പത്തിക സഹായം നല്‍കിയെന്നും എന്നാല്‍ ഇത് സര്‍ട്ടിഫിക്കറ്റ് അല്ലെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജന്‍ സാകി പറഞ്ഞു. പല പദ്ധതികളിലൂടെ പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ടെന്നും സാകി കൂട്ടിച്ചേര്‍ത്തു. നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പാക്കിസ്ഥാന് ഇത്രയും തുക അനുവദിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

പാക്കിസ്ഥാന് മികച്ച പ്രകടനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കി എന്ന വാര്‍ത്തകളോട് ശക്തമായാണ് പ്രതികരിച്ചത്. ഭീകരപ്രവര്‍ത്തനത്തെ അമര്‍ച്ച ചെയîാന്‍ കാര്യമായവയൊന്നും തന്നെ പാക്കിസ്ഥാന്‍ ചെയ്യുന്നുണ്ടെന്നു കരുതുന്നില്ലെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
അല്‍ ഖായിദ, ലഷ്കറെ തയിബ തുടങ്ങിയ ഭീകര സംഘടനകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കാനോ അവരുടെ താവളങ്ങള്‍ തകര്‍ക്കാനോ പാക്കിസ്ഥാനായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :