അസംസ്‌കൃത എണ്ണവില 51.53 ഡോളര്‍: പതറാതെ ഗള്‍ഫ് രാജ്യങ്ങള്‍

 അസംസ്‌കൃത എണ്ണ , ഗള്‍ഫ് രാജ്യങ്ങള്‍ , എണ്ണ വില
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 7 ജനുവരി 2015 (11:58 IST)
ഇന്ത്യക്ക് ബാധകമായ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞു. ബാരലിന്‌ 51.53 ഡോളറായിട്ടാണ് ഇന്ത്യക്ക് ബാധകമായ വിലയിലെത്തിയത്. ഇതോടെ ഒരു വര്‍ഷത്തിനുള്ളിലെ ഇന്ത്യക്ക് ബാധകമായ പെട്രോള്‍വില പകുതിയായി.


പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ്‌ ആന്‍ഡ്‌ അനാലിസിസ്‌ സെല്‍ ആണ് ഇന്ത്യക്ക് ബാധകമായ വില അസംസ്‌കൃത എണ്ണയുടെ പുതിയ നിരക്ക്‌ പുറത്തുവിട്ടത്‌. ഈ വര്‍ഷം തുടക്കത്തില്‍ ബാരലിന്‌ 54.45 ഡോളറായിരുന്നു വില. അതേസമയം എണ്ണ വിലയിടിവില്‍ ആശങ്കയില്ലാതെ നീങ്ങുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍.

എണ്ണയുടെ കലവറയായ സൗദി അറേബ്യ, ദുബൈ, ഒമാന്‍ എന്നിവടങ്ങളില്‍ യാതൊരു ചലനവും ഇല്ലാതെയാണ് നീങ്ങുന്നത്. ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നും സമീപഭാവിയില്‍ തന്നെ വില തിരിച്ചുകയറുമെന്നുമാണ് ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്.

അതിനിടെ, വിലയിടിവ് ഗള്‍ഫ് മേഖലയിലെ ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ദുബൈ ഓഹരി സൂചിക 3.24 ശതമാനം മൂക്കുകുത്തി. അബൂദബി സൂചിക 2.66 ശതമാനം താഴോട്ടുപോയി. സൗദിയിലെ പ്രധാന ഓഹരി സൂചികയില്‍ ചൊവ്വാഴ്ച മൂന്നു ശതമാനം കുറവുണ്ടായി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :