ന്യൂഡല്‍ഹി|
vishnu|
Last Modified വെള്ളി, 2 ജനുവരി 2015 (08:29 IST)
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ രാജ്യത്ത് ഇന്ധന വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലിം കേന്ദ്രന്‍ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കൂട്ടിയതിനാല്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കില്ല. ലിറ്ററിന് രണ്ടുരൂപയാണ് കേന്ദ്രസര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ഇതുകൊണ്ട് രാജ്യത്തെ ചില്ലര വില്‍പ്പന കുറയില്ല. തീരുവ കൂട്ടിയ വകയില്‍ 6000 കോടിരൂപ കേന്ദ്രസര്‍ക്കാരിന് ലഭിക്കും. അന്താരാഷ്ട്ര എണ്ണവില വന്‍തോതില്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ചില്ലറവില്‍പ്പന വിലകള്‍ കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴത്തെ അന്താരാഷ്ട്ര വിലകള്‍പ്രകാരം പെട്രോളിന് 3.22 രൂപയും ഡീസലിന് മൂന്നുരൂപയും കുറയേണ്ടതാണ്. എന്നാല്‍ കേന്ദ്ര, നികുതി വര്‍ദ്ധിപ്പിച്ചതോടെ ആ മാര്‍ഗ്ഗം അടഞ്ഞു.
നേരത്തേ രണ്ടുതവണ എക്‌സൈസ് തീരുവ കൂട്ടിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് പെട്രോളിന് 2.25 രൂപയും ഡീസലിന് ഒരു രൂപയും ലിറ്ററിന് എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചിരുന്നു. മൂന്നുതവണയായി തീരുവ ഉയര്‍ത്തിയതിലൂടെ 10,500 കോടിരൂപ സര്‍ക്കാറിന് ലഭിച്ചിരുന്നു. അതേ സമയം 15000 കിലോമീറ്റര്‍ റോഡ് പണിയുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനാണ് എക്‌സൈസ് തീരുവ കൂട്ടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. നികുതി വര്‍ധനവിലൂടെ ലഭിച്ച തുക അടിസ്ഥാന സൌകര്യ വികസനത്തിനായി നീക്കിവയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.