ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; ബാരലിന് 50 ഡോളറില്‍ താഴെ

മുംബൈ| Last Updated: ചൊവ്വ, 6 ജനുവരി 2015 (09:38 IST)

മുംബൈ: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു. ബാരലിന് 50 ഡോളറില്‍ താഴെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയധികം താഴുന്നത്. ഏപ്രില്‍ 2009നു ശേഷം ഇത് ആദ്യമായാണ് ക്രൂഡ് ഓയില്‍ വില 50 ഡോളറിനു താഴെയെത്തുന്നത്.

അതേസമയം, അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞെങ്കിലും രാജ്യത്ത് ഡീസല്‍‍, പെട്രോള്‍ വിലയില്‍
കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. വില്പന നികുതി കൂട്ടിയതിനാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില കുറയുമ്പോഴും അതിന്റെ ഫലം അനുഭവിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യന്‍ ജനത.

വില കുറയുന്നത് കാരണം ഉണ്ടാകുന്ന വരുമാന ചോര്‍ച്ച തടയാനാണ് വില്‍പ്പന നികുതി കൂട്ടിയിരിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. സംസ്ഥാന സര്‍ക്കാരും രണ്ടു വട്ടം നികുതി കൂട്ടിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :