1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Nissan Magnite

പ്രാരംഭ വിലയിൽ തന്നെ പുതുവർഷത്തിലും മാഗ്നൈറ്റ് സ്വന്തമാക്കാം

വാർത്തകൾ
ഇന്ത്യയിലെ എറ്റവും വില കുറഞ്ഞ കോംപാക്ട് എസ്‌യുവി എന്ന വിശേഷണത്തോടെ വിപണിയിലെത്തിയ മാഗ്നൈറ്റ് പാരംഭ വിലയിൽ തന്നെ പുതുവർഷത്തിലും സ്വന്തമാക്കാം. നിലവിൽ 4.99 ലക്ഷം രൂപ മുതൽ 9.45 ലക്ഷം രൂപ വെരെയാണ് വാഹനത്തിന്റെ വില. ഡിസംബർ 31 വരെ മാത്രമായിരിയ്ക്കും ഈ വിലയിൽ വാഹനം സ്വന്തമാക്കാനാവുക എന്നായിരുന്നു നിസ്സാൻ ആദ്യം അറിയിച്ചിരുന്നത്. എന്നാ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാരംഭ വിലയിൽ തന്നെ മാഗ്നൈറ്റ് സ്വന്തമാക്കാം എന്നാണ് നിസ്സാൻ അറിയിച്ചിരിയ്ക്കുന്നത്.  
 
32,000 ലധികം ബുക്കിങ്ങുകളാണ് വാഹനം ഇതിനോടകം സ്വന്തമാക്കിയത്. XE, XL, XV, XV പ്രീമിയം എന്നിങ്ങനെ നാല് വേരിയന്റുകളില്‍ മഗ്നൈറ്റ് എത്തിയിരിയ്ക്കൂന്നത്. കഴ്ചയിൽ കരുത്ത് തോന്നുന്ന ഡിസൈനാണ് മാഗ്നൈറ്റിന് നൽകിയിരിയ്ക്കുന്നത്. വലിയ ഗ്രില്ലിന്റെ ഡിസൈനാണ് ഇതിൽ ഏറ്റവും പ്രധാനം, വശങ്ങളിലും ഈ കരുത്തൻ ഡിസൈൻ ശൈലി വ്യക്തമാണ്. റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. 
 
നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിരിയ്ക്കുന്നത്. റെനോ ട്രൈബറിലെ 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുക. 95 എച്ച്‌പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ഈ എഞ്ചിനാകും മാരുതി സുസൂക്കിയുടെ വിറ്റാര ബ്രെസ, ഹ്യൂണ്ടായ്‌യുടെ വെന്യു, മഹീന്ദ്രയുടെ എക്സ്‌യുവി 300 എന്നിവയായിരിക്കും നിസാൻ മാഗ്നൈറ്റിന്റെ പ്രധാന എതിരാളികൾ.
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ആദ്യശ്രമത്തിൽ തന്നെ യു‌പിഎസ്‌സി നേടി ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ മകൾ