വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 5 ജനുവരി 2021 (11:09 IST)
കേന്ദ്ര സര്‍ക്കാരിനോട് അഞ്ച് ലക്ഷം കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം. കൊവിഷീല്‍ഡ് വാക്‌സിന്‍ തന്നെ വേണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപെട്ടിരിയ്ക്കുന്നത്. വാക്സിൻ വിതരണത്തിൽ കേരളത്തിന് പ്രത്യേക പരിഗണന വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉള്ളവരുടെ എണ്ണം. സംസ്ഥാനത്തിന്റെ ജനസാന്ദ്രത എന്നിവ ചൂണ്ടിക്കാട്ടിയാണ് മുൻഗണന വേണം എന്ന ആവശ്യം കേരളം ഉന്നയിച്ചിരിയ്ക്കുന്നത്.
അതേസമയം വാക്സിൻ അതേസമയം കോവിഡ് വാക്സിന്‍ വിതരണത്തിന്റെ തിയതി കേന്ദ്രം ഉടന്‍ പ്രഖ്യാപിക്കും. ഈ ആഴ്ച തന്നെ കേന്ദ്ര സര്‍ക്കാര്‍ വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ വിതരണം ചെയ്യുക. കൊവിഷീല്‍ഡ് വാക്സിനായി 1,300 കോടിയുടെ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂമായി ഒപ്പുവെയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.