അനുബന്ധ വാര്‍ത്തകള്‍
- ഇരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തിൽ പി സി ജോർജ് എം എൽ എക്കെതിരെ കേസെടുത്തു
- നിയമം തെറ്റിച്ച് വാഹനം പാർക്ക് ചെയ്താൽ ഇനി നിങ്ങൾ നാണംകെടും; പുതിയ സംവിധാനം ഒരുക്കി പൊലീസ്
- ശബരിമല സ്ത്രീ പ്രവേശനം: എന്തൊക്കെ സൌകര്യങ്ങൾ ഏർപ്പെടുത്തിയെന്ന് ഹൈക്കോടതി
- വൈദ്യാശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം സ്വന്തമാക്കി ജെയിംസ് പി അലിസണും, ടസുകു ഹോഞ്ചോയും
- ഐസ്ക്രീമും കഞ്ചാവും ഒരുപോലെ ലഭിക്കുന്ന കേരളം നമുക്ക് ചിന്തിക്കാനാവുമോ ? മുരളി തുമ്മാരകുടിയുടെ ആഗ്രഹം ഒന്നു നോക്കണേ !
എ ടി എമ്മിലൂടെ പിൻവലിക്കാവുന്ന പണത്തിന്റെ പരിധി എസ് ബി ഐ കുറക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ ടി എമ്മുകൾ വഴി പിൻവലിക്കാവുന്ന പണത്തിന്റെ പരിധി കുറക്കുന്നു. 40,000 രൂപയില്‍ നിന്നും 20,000 രൂപയാക്കി കുറക്കാനാണ് തീരുമാനം. നടപടി ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും.
ഏ ടി എമ്മുകൾ വഴിയുള്ള തട്ടിപ്പ് വർധിക്കുന്ന പശ്ചാത്തലത്തിലും ഡിജിറ്റൽ പണമിടപട് രംഗത്തേക്ക് കൂടുതൽ ഉപഭോക്തക്കാളെ എത്തിക്കുന്നത് ലക്ഷ്യം വച്ചുകൂടിയാണ് ബാങ്കിന്റെ പുതിയ നടപടി. കൂടുതൽ പണം പിൻപലിക്കാവുന്ന സുരക്ഷിതമായ കാർഡ് ഓപ്ഷനുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതൽ പണം എ ടി എം വഴി പിൻവലിക്കേണ്ടവർക്ക് ക്ലാസിക്, മാസ്റ്റെറോ കാർഡുകളിലേക്ക് മാറാം. മിക്കവരും ചെറിയ തുക മാത്രമാണ് എടി എമ്മുകളിലൂടെ പിവലിക്കുന്നത് എന്നും അതിനാൽ തന്നെ ഉപഭോക്താക്കളെ പുതിയ തീരുമാനം ബധിക്കില്ല എന്നും എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ പി.കെ.ഗുപ്ത പറഞ്ഞു.