അനുബന്ധ വാര്ത്തകള്
- നമ്മൾ ഒന്നിച്ച് വിജയിക്കും, ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി
- ലോക്ഡൗൺ: മറ്റുള്ളവരെ റീചാർജ് ചെയ്ത് സഹായിക്കുന്നവർക്ക് കമ്മീഷൻ പ്രഖ്യാപിച്ച് എയർടെൽ
- ആവശ്യം വന്നാൽ ഇങ്ങനെയും ചെയ്യാം, വീഞ്ഞിനെ സാനിറ്റൈസറാക്കി മാറ്റി ബാലി
- കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയം എന്ന് വിലയിരുത്തൽ
- ഒരിക്കലും മറക്കില്ല, മരുന്നുകളുടെ കയറ്റുമതി വിലക്ക് പിൻവലിച്ചതിന് പിന്നാലെ മോദിയ്ക്ക് നന്ദിയറിയിച്ച് ട്രംപ്
മാറ്റമില്ല, എംജി ഗ്ലോസ്റ്റർ ഈ വർഷം തന്നെ വിപണിയിലെത്തും !
ഹെക്ടറ്ററിനെ വിപണിയിൽ എത്തിച്ചതിന് പിന്നാലെ മറ്റൊരു എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണ് ഐകോണിക് ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി. ഗോസ്റ്റർ എന്ന എസ്‌യുവിയെ ഡൽഹി ഓട്ടോ എക്സ്‌പോയിൽ എംജി പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വാഹനം ഈ വർഷം നവംബറിലാവും ഇന്ത്യൻ വിപണിയിൽ എത്തുക.
വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററാണ് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി 90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.