നമ്മൾ ഒന്നിച്ച് വിജയിക്കും, ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 9 ഏപ്രില്‍ 2020 (12:28 IST)
ഡൽഹി: ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകിയതിൽ നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് 19 പ്രതിരോധത്തിനായുള്ള മനുഷ്യ രാശിയുടെ പോരാട്ടത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകും എന്ന് നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

‘താങ്കളോട് പൂർണമായും യോജിക്കുന്നു, പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരം കഠിനമായ സമയമാണ് സുഹൃത്തുക്കളെ അടുപ്പിക്കുക. ഇന്ത്യ-പങ്കാളിത്തം എക്കാലത്തേക്കാളും ശക്തമാണ്. ഇതു നമ്മൾ ഒരുമിച്ചു വിജയിക്കും. കോവിഡ് 19 പ്രതിരോധത്തിനായുള്ള മനുഷ്യ രാശിയുടെ പോരാട്ടത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ നൽകും' പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 2.9 കോടി ഡോസ് ഹൈഡ്രോക്സി ക്ലോറോക്വിനാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ ഈ സഹയം ഒരിക്കലും മറക്കില്ല എന്ന് നന്ദി അറിയിച്ചുകൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :